കോപം നിയന്ത്രിക്കാൻ ചില പൊടികൈകൾ
‘മുൻകോപം പിൻദുഃഖം’ എന്നല്ലേ പഴംചൊല്ല്. കോപത്തിൻ്റെ തിക്ത ഫലം അനുഭവിക്കാത്തവർ ഈ ഭൂമിയിൽ ഉണ്ടാകില്ല.വിചാരങ്ങൾ വികാരങ്ങൾക്ക് അടിമപ്പെടുമ്പോഴാണ് കോപമുണ്ടാകുന്നത് എന്ന് പറയാം.എത്ര സാത്വിക ഹൃദയനും ചഞ്ചല മനസ്കനാകുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകാം.വികാരകളിൽ ഏറ്റവും ശക്തവും അപകടകരവും കോപമാണ്.നിത്യ ജീവിതത്തിൽ വില്ലനാകുന്ന കോപത്തെ നിയന്ത്രിക്കുന്നതിനു ചില പൊടികൈകൾ പരീക്ഷിക്കാം.
കൃത്യമായ ജീവിതാചര്യ, ദൈനംദിന ജീവിതത്തിലെ ഒരുപാട് പ്രശ്ങ്ങളെ ഒഴിവാക്കും. അടുക്കും ചിട്ടയും ഇല്ലെക്കിൽ ഒന്നിനും സമയം തികയില്ല.ഇത്തരം സമയക്കുറവ് കോപത്തിന് വഴി വെക്കും .
പ്രശ്‍നം -പരിഹാരം എന്ന രീതിയിൽ കാര്യങ്ങളെ സമീപിക്കണം.എടുത്തു ചാട്ടം ഒന്നിനും പരിഹാരമല്ല
ഒഴിഞ്ഞുമാറാൻ പരിഹാരമാർഗമാണ്.കോപത്തെ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ അവിടെ നിൽക്കുക. മനസ് ശാന്തമായതിനു ശേഷം പ്രശ്നത്തെ നിസാരമായി പരിഹരിക്കാൻ കഴിയും.
പ്രശ്നങ്ങൾ ആണ് എന്നും കോപത്തിന് വഴി വെക്കുന്നത്. എന്നാൽ പ്രശ്നങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നത് പ്രശ്നപരിഹാരമായി മാറുന്നു.കോപം വരുമ്പോൾ അറിഞ്ഞുകൊണ്ട് ചിരിക്കണം.സ്‌ട്രെസ്ർമാരി മസിലുകൾ ലൂസായി നമുക്ക് ആശ്വാസം ലഭിക്കും
*പ്രശ്നങ്ങളെ കേൾക്കുക എന്നതും മറ്റൊരു പരിഹാരമാണ്ശാന്തമായ മനസോടെ കേൾക്കാൻ കഴിയണമെന്നു മാത്രം.