കോറോണ പഠിപ്പിക്കുന്ന ചില നല്ലപാഠങ്ങൾ

ഉള്ളത് കൊണ്ട് ഓണം പോലെ .. . എന്ന പഴമൊഴി മലയാളികൾ മറന്നു തുടങ്ങിയിരിക്കുന്നു. പഴമക്കാർ പറയുന്ന പഞ്ഞ കാലത്തെ പറ്റി ഇ തലമുറയ്ക്ക് കേട്ടറിവെ ഉള്ളു. മൂന്നും നാലും കൂട്ടം കറികൾ കൂട്ടി സുഭിക്ഷമായി ഉണ്ടുറങ്ങി കഴിയുന്നതിനിടെക്കാണ്‌ കൊറോണ പടർന്ന് പിടിച്ചത്.ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ പലരും അത് പാചക പരീക്ഷണത്തിനുള്ള സമയമായാണ് എടുത്തതു.

ഏപ്രിൽ 14 വരെ ഇപ്പോൾ ഉള്ള ലോക്ഡൌൺ ഒരുപക്ഷെ നീണ്ടു പോയേക്കാം .അന്നന്നത്തെ ഭക്ഷണത്തിനുഉള്ള വക മാത്രം ഉണ്ടാക്കുന്ന പല കുടുംബങ്ങളുടെയും കുടുംബ ബജറ്റ് ഇപ്പോൾ തന്നെ താളം തെറ്റി തുടങ്ങിയിരിക്കുന്നു.സർക്കാർ സൗജന്യ റേഷൻ പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും ഭക്ഷ്യ ധാന്യത്തിനായി എപ്പോഴും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നാം കരുതലോടെ ജീവിക്കേണ്ട സമയം ആയിരിക്കുന്നു.

കാലത്തും വൈകിട്ടും വേറെ വേറെ കറികൾ ഉണ്ടാകുന്നതിനു പകരം ഒന്നോ രണ്ടോ കറികൾ ഒരുമിച്ച് ഉണ്ടാക്കിയാൽ ദുർച്ചെലവ് ഒഴിവാകും .വെളിച്ചെണ്ണ ,തേങ്ങാ എന്നിവ കടകളിൽ നിന്ന് വാങ്ങികുന്നവർ അവയുടെ ഉപയോഗം കുറക്കുന്നത് സാമ്പത്തിക ലാഭത്തിനു പുറമെ അനാവശ്യമായി വീട് വിട്ടു പുറത്തിറങ്ങുന്നത് ഒഴിവാക്കാം. വാങ്ങാനുള്ള സാധനങ്ങൾ ഒരുമിച്ചു വാങ്ങി വെക്കുന്നതും ചെലവ് ചുരുക്കലിനു സഹായിക്കും. സ്വന്തമായി അടുക്കള തോട്ടം ഉണ്ടാകുന്നതും പരീക്ഷിക്കാവുന്നതാണ്. സ്വന്തം കാര്യം മാത്രം നോക്കുന്നതിനിടയിൽ അടുത്ത വീട്ടിൽ അടുപെരിയുന്നുണ്ടോ എന്ന് നോക്കണം.

ലോകം ഭാഷവൈവിദ്ധ്യംകൊണ്ടും സമ്പത്തുകൊണ്ടും വ്യത്യസ്തരാണ് എന്ന്പറഞ്ഞാലും ഒരുവൈറസിന്പടർന്നു പിടിക്കാൻ ഇതൊന്നും തടസ്സമല്ലെന്ന് നാംകണ്ടുകഴിഞ്ഞു. ദേശാന്തരങ്ങൾ മറികടന്നു ഒരുമയോടെ ജീവിക്കണം എന്നുംനമ്മെ പഠിപ്പിക്കുന്നു . എത്ര കുട്ടികളുടെ ഏതു ആവശ്യവും അതെ പിടി നടത്തുന്നത് ഒഴിവാക്കി കരുതലോടെ ജീവിക്കാൻ പഠിപ്പിക്കാൻ പറ്റിയ അവസരമാണിത്.

Leave a Reply

Your email address will not be published. Required fields are marked *