കോവിഡ്19 പുതിയ വാർത്തകൾ അറിയാൻ ഡയറക്ട് ആപ്പ്

കോവിഡ്19 നെ കുറിച്ചുള്ള പുതിയവാര്ത്തകളെത്തിച്ചും തെറ്റിദ്ധാരകള് നീക്കി ഗോ ഡയറക്ട് ആപ്പ്. കോഴിക്കോട് ജില്ലയിലെ ക്യൂകോപ്പി സ്റ്റാര്ട്ടപ്പാണ് ഇത്തരത്തില് പൊതുജനങ്ങള്ക്ക് ഉപകാരപ്രദമാകുന്നവിധത്തില് കേരളസര്ക്കാരിന് വേണ്ടി ആപ്പ് തയ്യാറാക്കിയത്. ലക്ഷത്തിലധികം പേര് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് കണക്കുകള് വ്യക്തമാക്കുന്നു.
മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, കന്നഡ, ബംഗാളി തുടങ്ങിയ ഭാഷകളിലെല്ലാം ആപ്പില് വിവരങ്ങള് അറിയാം. ക്വാറന്റൈനിലുള്ളവര്‍ക്കും വിദേശയാത്ര കഴിഞ്ഞു വന്നവര്‍ക്കുമടക്കം ആവശ്യമായ വിവരങ്ങള്‍ അപ്പപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. സൈന്‍ അപ്പ് ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ വേണ്ട എന്നതു കൊണ്ടു തന്നെ ഏതൊരാള്‍ക്കും നിഷ്പ്രയാസം ആപ്പ് ഉപയോഗിക്കാനാകും. സ്റ്റാര്‍ട്ടപ്പ് സ്ഥാപകനായ അരുണ്‍ പെരൂളിയും സഹ സ്ഥാപകരായ രാജീവ് എസ്, രാഹുല്‍ കെ സി എന്നിവരുമാണ് ഈ സംരംഭത്തിന് പിന്നില്‍.

നിപ്പയും വൈറസ് ബാധയുടെ സമയത്തും പ്രളയം കേരളത്തെ പിടിച്ചു കുലുക്കിയപ്പോഴും ഏറ്റവും പുതിയവാര്ത്തകളും എത്തിക്കാന് ഇതേ രീതിയില്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ക്യൂകോപ്പി ആപ്പ് തയ്യാറാക്കിയിരുന്നു.
കോഴിക്കോട് യുഎല്‍ സൈബര്‍പാര്‍ക്കിലാണ് ക്യൂകോപ്പി ഓണ്‍ലൈന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്ഥാനം. .

Leave a Reply

Your email address will not be published. Required fields are marked *