ക്യൂട്ട് ലുക്കില്‍ സുന്ദരിയായി ഷംന കാസിം
മലയാളത്തിലും തെലുങ്കിലും തമിഴിലുമെല്ലാം നിറ സാന്നിധ്യമാണ് ഷംന കാസിം. നൃത്തത്തിൽ മാത്രമല്ല അഭിനയത്തിലും തന്‍റെ കഴിവ് തെളിയിച്ച താരമാണ് ഷംന.
മലയത്തിലെ ഷംന പക്ഷെ അന്യഭാഷകളിൽ പൂണ്ണയാണ്. താരം സോഷ്യൽ മീഡിയയിൽ സജീവയാണ് അതിനാൽ താരത്തെ കുറിച്ചുള്ള വാർത്തകൾ അതിവേഗം വൈറലാകാറുമുണ്ട്.
ഷംന കാസിം ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. താരം തന്നെയാണ് ചിത്രത്തിലെ നായിക. ഈ സിനിമയുടെ പ്രി ലുക്ക് പോസ്റ്ററും പുറത്ത്‌വിട്ടിട്ടുണ്ട്.
മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ 2004ല്‍ ആണ് ഷംന കാസിം ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ആയി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്‍ത ഷംന കാസിം നര്‍ത്തകി എന്ന നിലയിലും ശ്രദ്ധേയയാണ്.
സുന്ദരി എന്ന സ്‍ത്രീ കേന്ദ്രീകൃത ചിത്രവുമായാണ് ഷംന കാസിം ഇപ്പോള്‍ തെലുങ്കില്‍ എത്തുന്നത്. ഷംന കാസിം അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കല്യാണ്‍ജി ഗൊഗാനയാണ്. ഷംന കാസിം അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കല്യാണ്‍ജി ഗൊഗാനയാണ്.
അര്‍ജുൻ അമ്പാടിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഒരു നർത്തകി ആയിട്ടാണ് ഷംന കാസിം ചിത്രത്തില്‍ അഭിനയിക്കുന്നത്. കുടുംബപ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ളതായിരിക്കും ചിത്രമെന്നാണ് വാര്‍ത്തകള്‍. സിനിമയുടെ പ്രി ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.