ഖത്തറില്‍ പൂര്‍ണമായും ചിത്രീകരിച്ച “എൽമർ” ടീസര്‍ പുറത്ത്
ഖത്തറിൽ നിന്നു പൂർണ്ണമായി ചിത്രീകരിച്ച ഒരെയൊരു ഇന്ത്യൻ സിനിമയാണ് “എൽമർ”. “ഖത്തർ” എന്ന രാജ്യത്തിന്റെ സൗന്ദര്യം കാണണമെങ്കില്‍ എൽമർ സിനിമ കാണണമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
രാജ് ഗൊവിന്ദ് പ്രൊഡക്ഷൻസ് നിർമ്മിച്ച്, മലയാളത്തിലെ പ്രമുഖ നടൻ സന്തോഷ് കീഴാറ്റുരും ഖത്തറിലെ മലയാളി വിദ്യാർഥിയും ആലുവ സ്വദേശിയും ആയ മാസ്റ്റർ ദേവും, ഖത്തറിലെ പ്രവസികളായ 60-ഓളം നടി നടന്മാരും അഭിനയിക്കുന്ന എൽമർ എന്ന മലയാള സിനിമയുടെ അവസാന ഘട്ട ജോലികൾ പൂര്‍ത്തിയാവുന്നു.
പ്രവാസ ജീവിതത്തിന്റെ സംഘർഷത്തിനിടയില്‍ സ്നേഹ വാത്സല്യങ്ങള്‍ ഒരു നുള്ള് പൊലെ മാത്രം വീതിച്ചു കിട്ടുന്ന കുട്ടികളിലേക്കു ക്യാമറ തിരിച്ചു വക്കുന്ന ഈ ചിത്രത്തിൽ തെക്കെ ഇന്ത്യയിലെ പ്രമുഖ ഗായകർ ആണു പാടിയിരിക്കുന്നത്. നൈജീരിയൻസും പ്രവാസി മലയാളി കുട്ടികളും തമ്മിലുള്ള ഗെയിംസ്, നഷ്ടപെട്ടുപോകുന്ന പൊതു ഇടങ്ങളെ തിരിച്ചു പിടിക്കുക എന്ന പുതിയ രാഷ്ട്രിയ വായനയോട്
ചേർത്ത് പിടിക്കുന്നുണ്ട് എൽമറിന്റെ പ്രമേയം.
കുട്ടിക്കാലത്ത് പഴയ തലമുറ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യം പ്രവാസി കുട്ടികൾക്ക് നിഷേധം ആകുന്നതും, അവരുടെ ലോകം ചെറുത് ആകുന്നതും, പുറം ലോകത്ത് എത്തിക്കണമെന്ന പ്രതിബദ്ധതയുടെ പുറത്താണു എൽമർ രൂപം കൊള്ളുന്നത്. മലയാളത്തിന്റെ ഒരു പ്രമുഖ സംവിധായകൻ നറേറ്ററായി ചിത്രത്തിന്റെ പിന്നണിയിലും കൂടെയുണ്ട്.
ചിത്രത്തിന്റെ ടീസർ പ്രകാശനം ഇന്ന് രാവിലെ ലാൽജോസ് നിർവ്വഹിച്ചു. പ്രവാസി മലയാളിയും ആലുവ സ്വദേശിയുമായ രാജേശ്വർ ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റ തിരക്കഥയും സംവിധാനവും ഗോപി കുറ്റിക്കോൽ നിർവ്വഹിച്ചിരിക്കുന്നു.
റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക അജയ്കുമാര്‍ സംഗീതം പകരുന്നു. ഹരിഹരൻ ഹരിചരണ്‍ എന്നിവരാണ് ഗായകര്‍. കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീതം നൽകിയ കുട്ടികളുടെ ഗാനം രാമപ്രിയ ആലപിക്കുന്നു. ജിസ്ബിൻ സെബാസ്റ്റ്യന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍-ലിന്റൊ തോമസ്സ് പ്രൊഡക്ഷൻ കൺട്രോളർ-ഷഫീര്‍ എളവള്ളി.
2021 ഏപ്രിൽ- മെയ് മാസം “എല്‍മര്‍ ” പ്രദര്‍ശനത്തിനെത്തും