ചെന്നൈയ്ക്ക് വീണ്ടും തോല്‍വി
ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ 13ാം സീസണിലെ ഏഴാം മത്സരത്തില്‍ ചെന്നൈയ്ക്കെതിരെ ഡല്‍ഹിക്ക് 44 റണ്‍സിന്‍റെ വിജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ചെന്നൈക്ക് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് മാത്രമാണ് നേടാനായത്.
ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈയ്ക്കെതിരെ വിജയിച്ച ചെന്നൈ കഴിഞ്ഞ രണ്ട് മത്സരവും പരാജയപ്പെട്ടിരുന്നു. ബാംഗ്ലൂരുമായി നടന്ന മത്സരത്തില്‍ 16 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിനോടും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെടുന്നത്.