ടീ ഷര്‍ട്ടില്‍ നിന്നൊരു ലെയര്‍ നെക്ലേസ്


മനസ്സിന് ഇഷ്ടപ്പെട്ട ജുവല്ലറിയാണെങ്കിലും അതിന്‍റെ വിലയോര്‍ത്ത് പലപ്പോഴും നാം വാങ്ങിക്കാറില്ല. എന്തായാലും കോവിഡ് പീരിഡാണ്. നമ്മുടെ കൈവശം ആവശ്യം പോലെ സമയം ഉണ്ട്. വീട്ടുജോലികളൊക്കെ വളരെ എളുപ്പത്തില്‍ തന്നെ തീര്‍ത്താല്‍ ഇഷ്ടമുള്ള ജുവല്ലറികള്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഉപയോഗശൂന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ കൊണ്ടുതന്നെ ട്രന്‍റിംഗ് ജുവല്ലറികള്‍ നിര്‍മ്മിക്കാം.


ടീ ഷര്‍ട്ടില്‍ നിന്നൊരു ലെയര്‍ നെക്ലേസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ലൈക്ക മെറ്റീരിയല്‍ കൊണ്ടുള്ള ടീ ഷര്‍ട്ട് വേണം ജുവല്ലറി നിര്‍മ്മിക്കുവാന്‍ തെരഞ്ഞെടുക്കേണ്ടത്. ഇലാസ്തികത ഉള്ളത് കൊണ്ടാണ് ലൈക്ക മെറ്റീരിയല്‍ നെക്ലേസ് നിര്‍മ്മാണത്തിന് നാം ഉപയോഗിക്കുന്നത്.

നിങ്ങള്‍ക്ക് മാല ഉണ്ടാക്കാന്‍ വേണ്ടത്ര വള്ളികള്‍ ചിത്രത്തില്‍ കാണുത്തത് പോലെ റൌണ്ടായി കട്ട് ചെയ്ത് എടുക്കുക.കുട്ടികള്‍ക്ക് ടീ ഷര്‍ട്ടിന്‍റെ കൈഭാഗവും മുതിര്‍ന്നവര്‍ക്ക് ബോഡിയുടെ ഭാഗമാണ് നെക്ലേസിനായി കട്ട് ചെയ്യേണ്ടത്.

ഹെവിലെക്ലേസ് ആണ് നിങ്ങള്‍ക്ക് വേണ്ടെതെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളത്രയും കട്ട് ചെയ്യുക. അതല്ല മീഡിയം സൈസ് ജുവല്ലറിയാണ് നിങ്ങള്‍ വേണ്ടതെങ്കില്‍ 10 വള്ളികള്‍ റൌണ്ട് ഷേപ്പില്‍ കട്ട് ചെയ്ത് എടുത്താല്‍ മതിയാകും. ഇങ്ങനെ കട്ട് ചെയ്തെടുക്കുന്ന വള്ളിയുടെ ബ്യാക്ക് സൈഡില്‍ ചിത്രത്തില്‍ കാണുന്നതുപോലെ റോള്‍ ചെയ്ത് എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *