ഡീന്‍ ജോണ്‍സ് അന്തരിച്ചു
ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്‍റേറുമായ ഡീന്‍ ജോണ്‍സ് (59)അന്തരിച്ചു. . ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിന്‍റെ കമന്‍ററി സംഘത്തിലെ അംഗമായിരുന്നു ജോണ്‍സ്.
രാവിലെ പതിനൊന്നുമണിയോടെ ഐപിഎല്‍ ബ്രോഡ്കാസ്റ്റിംഗിന്റെ ബ്രിഫിംഗിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെല്‍ബണില്‍ ജനിച്ച അദ്ദേഹം ഓസ്ട്രേലിയക്കു വേണ്ടി 52 ടെസ്റ്റുകളില്‍ നിന്നും 46.55 ശരാശരിയില്‍ 3651 റണ്‍സ് നേടിയിട്ടുണ്ട്. 216 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍.