നെയ്മറാണ് താരം; ബ്രസീലിന് ജയം
ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് വിജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ പാരഗ്വേയെ എതിരില്ലാത്ത രണ്ടുഗോളിനാണ് ബ്രസീൽ വീഴ്ത്തിയത്.
കളിയുടെ നാലാം മിനിറ്റിൽ തന്നെ സൂപ്പർതാരം നെയ്മറാണ് കാനറികളുടെ ആദ്യഗോൾ നേടിയത്.
രണ്ടാം ഗോൾ പാക്വേറ്റയുടെ വകയായിരുന്നു, കളിയുടെ അവസാനമിനിറ്റിൽ.
ഈ വിജയത്തോടെ ആറുകളിയിൽ ആറും വിജയിച്ച് 18 പോയിന്റുമായി ഒന്നാമത് തുടരുകയാണ് ബ്രസീൽ.