ഡെനിമില്‍ ട്രന്‍റിംഗ് ഇയര്‍റിംഗ്
നാം ഏവരും സ്റ്റൈലിഷ് ആയി പുറത്തുപോകനാണ് ഇഷ്ടപ്പെടുന്നത്. നമ്മുടെ ആഗ്രഹങ്ങളോ ടേസ്റ്റുകളോ മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്കായി മാറ്റിവെയ്ക്കും. അങ്ങനെയുള്ളവരെ ഉദ്ദേശിച്ചാണ് കൂട്ടുകാരി ഇത്തരത്തില്‍ ട്രന്‍റിംഗ് ജുവല്ലറി നിര്‍മ്മാണം നിങ്ങളെ പരിചയപ്പെടുത്തുന്നത്.
ഉപയോഗശൂന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ക്കൊണ്ടുതന്നെ നമുക്ക് മനോഹരങ്ങളായ ജുവല്ലറികള്‍ നിര്‍മ്മിച്ചെടുക്കാം. ഇന്ന് നമുക്ക് ഡെനിമില്‍ ട്രന്‍റിംഗ് ഇയര്‍ റിംഗ് എങ്ങനെ നിര്‍മ്മിക്കാം എന്ന് നോക്കാം
ജുവല്ലറി നിര്‍മ്മാണത്തിന്ഡെനിം പാന്‍റോ ഷര്‍ട്ടോ കുട്ടികളുടെ തുണിത്തരങ്ങള്‍ ഏതുമാകട്ടെ ജീന്‍സ് ആകണമെന്ന് മാത്രം. റിംഗ് ഉണ്ടാക്കുന്നതിന് ആവശ്യമായി തുണി മൂന്ന് ഇഞ്ച് നീളത്തില്‍ എടുക്കുക. (വലിയ റിംഗില്‍ ആണ് നിങ്ങള്‍ ഉണ്ടാക്കുന്നതെങ്കില്‍ യുക്തിക്ക് അനുസരിച്ചവേണം തുണിയെടുക്കാന്‍) ചെറിയ റിംഗിലാണെങ്കില്‍ മുകളില്‍ പറഞ്ഞതുപോലെ 3 ഇഞ്ച് തുണിമതിയാകും. സൈഡ് ചുരുക്കി സ്റ്റിച്ചിംഗ് മെഷിന്‍ ഉപയോഗിച്ച് അടിക്കുകയോ അല്ലെങ്കില്‍ ഗണ്‍ ഗ്ലുവോ ഫാബ്രിക് ഗ്ലുവോ വെച്ച് ഒട്ടിയ്ക്കുകയോ ചെയ്യുക. റിംഗില്‍ തുണി തെറുത്ത് തെറുത്ത് വെയ്ക്കുക റിംഗില്‍ ഒരുവശത്ത് കൂടിയെ തുണി തെറുത്ത് വയ്ക്കാന്‍ സാധിക്കൂ. ഇങ്ങനെ ചെയതതിന് ശേഷം നമ്മുടെ കൈവശമുള്ള ബീഡ് റിംഗിലുടെ ഇടുക ഇങ്ങനെ നമുക്ക് സ്റ്റൈലിഷ് ട്രന്‍റിംഗ് ഇയര്‍ റിംഗ് നിര്‍മ്മിച്ചെടുക്കാം.