ഡേറ്റ്‌സ് നിറച്ചത്/ ഈത്തപ്പഴം നിറച്ചത്
റെസിപി : സുഹറ അനസ്
ചേരുവകള്‍
ഈത്തപ്പഴം – 10 എണ്ണം
അണ്ടിപരിപ്പ് – 10 എണ്ണം
മൈദ – 1/4 കപ്പ്
മുട്ട – 1 എണ്ണം
ഏലയ്ക്ക പൊടിച്ചത്- ഒരു നുള്ള്
നെയ്യ് – 2 സ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
പഞ്ചസാര – 2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
നെയ്യില്‍ അണ്ടിപരിപ്പ് വറുത്തെടുക്കുക. ഈത്തപ്പഴത്തിന്‍റെ കുരുകളഞ്ഞ് അണ്ടിപരിപ്പ് അതില്‍ നിറക്കുക. ഒരു പാത്രത്തില്‍ മൈദയും മുട്ടയും പഞ്ചസാരയും ഏലയ്ക്കപ്പൊടിച്ചതും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് നല്ല കട്ടിയുള്ള ഒരു മിശ്രിതം ആക്കിയെടുക്കുക. ഈത്തപ്പഴം അതില്‍ മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക.