തനിയാവര്‍ത്തനങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം; ടോവിനോയുടെ പോസ്റ്റ് വൈറല്‍
ടോവിനോ തോമസ് എന്നനടനിലെ മനുഷ്യസ്നേഹിയെ നാം പലവട്ടം അനുഭവിച്ചറിഞ്ഞതാണ്. പ്രളയ സമയത്ത് സഹായഹസ്തവമായി അദ്ദേഹം ഓടിനടക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയുമായിരുന്നു ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ ടോവിനോ കോവിഡ് 19 നുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പോസ്റ്റാണ് വൈറല്‍ ആയിരിക്കുന്നത്. മനുഷ്യന്‍റെ കടന്നുകയറ്റം പ്രകൃതിയില്‍ ഉണ്ടാകുന്ന മാറ്റത്തിന് കാരണമാണെന്ന് താരം നല്‍കുന്ന സന്ദേശം. ഭൂമി ഇപ്പോള്‍ മൃതാവസ്ഥയിലാണെന്ന് കാണിക്കുന്നതിന് ഭൂമിയുടെ വേഷത്തിലെത്തി ഓക്സിജന്‍ മാസ്ക് ധരിച്ച ചിത്രം സഹിതമാണ് ടോവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരോ ദുര്‍ഘടങ്ങള്‍ വരുമ്പോഴും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ ചെയ്യുന്ന പ്രവര്‍ത്തികളാണ് തനിയാവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതെന്ന് ടോവിനോ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.