ആനയ്ക്ക് ചക്ക മുഖ്യം ബിഗിലേ… ഉത്സവത്തിന് എഴുന്നിച്ച ആന ചക്ക പറിക്കുന്ന വീഡിയോ വൈറല്‍

ആനയ്ക്ക് ചക്ക മുഖ്യം ബിഗിലേ… ഉത്സവത്തിന് എഴുന്നുള്ളിച്ച ആന ചക്കപറിക്കാനായി തുമ്പിക്കൈ ഉയര്‍ത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ആന ചക്കയ്ക്കായി മസ്തകമുയര്‍ത്തി തുമ്പിക്കൈ പൊക്കുമ്പോള്‍ താഴെ വീഴാതിരിക്കാനായി ആനയ്ക്ക് മുകളിലിരുന്നവര്‍ പരസ്പരം കെട്ടപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.

മനുഷ്യരെ പോലെ ആനയ്ക്കും തങ്ങളുടെതായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടെന്നാണ് ഈ പേരുകളില്‍ നിന്ന് വ്യക്തമാകുന്നത്. അരിക്കൊമ്പനും ചക്കക്കൊമ്പനും ഇടുക്കിയിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്ന കാട്ടാനകളാണെങ്കില്‍, നാട്ടിലുമുണ്ട് ഒരു ചക്കക്കൊമ്പന്‍.

കേരളത്തിലെ ഏതോ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുണ്ടായ ഒരു സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചത് @Rash20101 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ്. ‘ചക്ക കണ്ടപ്പോള്‍ അവന്‍ പ്രോട്ടോക്കോള്‍‌ മറന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *