താരത്തിളക്കത്തിന്‍റെ പത്തുവര്‍ഷങ്ങള്‍

വാര്‍ഷികദിനത്തില്‍ മൂന്നാം നിര്‍മ്മാണ സംരംഭവുമായി നിവിന്‍പോളി

സൂര്യ സുരേഷ്

പ്രത്യേകിച്ച് സിനിമാ പാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാതെ മലയാള സിനിമാലോകത്ത് കടന്നെത്തിയ നടനാണ് നിവിന്‍പോളി. ഒരുപിടി നല്ല ചിത്രങ്ങളിലൂടെ കുറഞ്ഞ കാലയളവിനുളളില്‍ത്തന്നെ ചലച്ചിത്രലോകത്ത് തന്‍റേതായൊരു ഇടം സൃഷ്ടിച്ചെടുക്കാന്‍ നിവിന് സാധിച്ചു.

നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് പുറത്തിറങ്ങിയിട്ട് ഇന്നലെ പത്ത് വര്‍ഷം പൂര്‍ത്തിയായി. അഭിനയത്തിന്റെ വാര്‍ഷികദിനത്തില്‍ മറ്റൊരു സന്തോഷവാര്‍ത്തയും ആരാധകര്‍ക്കായി എത്തി. പോളി ജൂനിയേഴ്‌സ് എന്ന തന്റെ നിര്‍മ്മാണ കമ്പനിയുടെ മൂന്നാം ചിത്രം നിവിന്‍ പ്രഖ്യാപിച്ചു. നിവിന്‍ തന്നെ നായകനാകുന്ന ഗ്യംങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് റോണി മാനുവല്‍ ജോസഫാണ്. ആക്ഷന്‍ ഹീറോ ബിജു, ഞണ്ടുകളുടെ നാട്ടില്‍ ഇടവേള എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി നിര്‍മ്മാതാവാകുന്ന സിനിമയാണിത്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിര്‍മ്മിക്കുന്ന ബിസ്മി സ്‌പെഷ്യല്‍ എന്ന അടുത്ത സിനിമയും നിവിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നിവിന് നായികയായെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *