ദൃശ്യം2 ന് പാക്കപ്പ്
വേഗത്തില്‍ ദൃശ്യം 2വിന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ച് ജീത്തു ജോസഫും ടീമും.46 ദിവസത്തിനുള്ളിലാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 56 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ചിത്രം 46 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പോലും വിചാരിച്ചിരുന്നില്ല. ലോക്ഡൗണിന് ശേഷം മോഹന്‍ലാല്‍ ആദ്യ അഭിനയിക്കുന്ന സിനിമ കൂടിയാണ് ദൃശ്യം 2. സെപ്റ്റംബര്‍ 21നാണ് ചിത്രീകരണം ആരംഭിച്ചത്.
ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്ന തൊടുപുഴയിലെ അതേ വീട്ടില്‍ തന്നെയാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി, ഗണേഷ് കുമാര്‍, സുമേഷ്, ആദം അയൂബ്, അഞ്ജലി നായര്‍, അജിത് കൂത്താട്ടുകുളം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.ഷൂട്ടിംഗ് തീരുന്നത് വരെ മോഹന്‍ലാല്‍ ഉള്‍പ്പടെയുളള അഭിനേതാക്കള്‍ ഹോട്ടലില്‍ താമസിച്ചാണ് ദൃശ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തോടെയായിരുന്നു സിനിമയുടെ ചിത്രീകരണം.