ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ രണ്ടാമത്തെ പോസ്റ്ററും പുറത്തുവിട്ടു.
‘
സുരാജ് വെഞ്ഞാറമ്മൂട്, നിമിഷാ സജയന്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ (the greate indian kitchen- മഹത്തായ ഭാരതീയ അടുക്കള ) എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത് വിട്ടു.
വിവാഹവേഷത്തില്‍ ഇരുവരും കല്യാണ മണ്ഡപത്തില്‍ ഇരിക്കുന്ന പോസ്റ്റാറാണ് ആദ്യം ഇറങ്ങിയത്. കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നതും ജിയോബേബി തന്നെയാണ്. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, ,വിഷ്ണു രാജന്‍, സജിന്‍ എസ് രാജന്‍ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. മഞ്ജുവാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ റിലീസ് ചെയ്തത്.