നയന്‍താരയ്ക്കൊപ്പം ഇസഹാക്ക്; ചിത്രങ്ങള്‍ പങ്കുവച്ച് ചാക്കോച്ചന്‍
തെന്നിന്ത്യന്‍ താരം നയന്‍താരയ്ക്കൊപ്പം കുഞ്ചാക്കോബോബന്‍റെ കുടുംബചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ചിത്രത്തില്‍ കുഞ്ചാക്കോബോബന്‍റെ മകനെ എടുത്ത് നില്‍ക്കുന്നത് നയന്‍താരയാണ്.
നയന്‍സ്-ചാക്കോച്ചന്‍ ടീമിന്‍റെ നിഴലിന്‍റെ ലൊക്കേഷനില്‍ എത്തിയതാണ് കുഞ്ചാക്കോബോബന്‍റെ പത്നി പ്രീയയും മകന്‍ ഇസഹാക്കും. അപ്പുഭട്ടതിരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. സഞ്ജീവിന്‍റേതാണ് തിരക്കഥ.