ക്യാന്‍സറിന് മുന്നില്‍ തോല്‍ക്കാതിരിക്കാന്‍ അല്‍പനാളത്തേക്ക് വിശ്രമം വൈറലായൊരു കുറിപ്പ്
നന്ദുമാഹാദേവന്‍ ഇന്ന് സോഷ്യല്‍മീഡയയ്ക്ക് ഏറെ പ്രീയപ്പെട്ടവനാണ്.കാന്‍സര്‍ കാര്‍ന്ന് തിന്നുമ്പോളും കരളുറപ്പോടെ പൊരുതി നില്‍ക്കുന്ന നന്ദുവിന്‍റെ ഓരോ പോസ്റ്റ് കാത്ത് നില്‍ക്കുകയാണ് സോഷ്യല്‍മീഡിയ. തന്‍റെ ക്യാന്‍സറിന്‍റെ ചികിത്സാപുരോഗതികള്‍ സോഷ്യല്‍ മീഡിയയില്‍ നന്ദു പങ്കുവയ്ക്കാറുണ്ട്. .കിമോ ചെയ്ത് തുടങ്ങിയതിനാല്‍ താന്‍ അല്‍പനാളത്തേക്ക് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കില്ലെന്നാണ് നന്ദു കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
കുറിപ്പ് വായിക്കാം
ചങ്കുകളേ കുറച്ചു ദിവസത്തേയ്ക്ക് ഫോൺ ഉപയോഗം പൂർണമായും ഉപേക്ഷിക്കുകയാണ്…
തുടർച്ചയായ കീമോ ശാരീരികമായി എന്നെ വല്ലാതെ തളർത്തിയിരിക്കുന്നു…
കൂട്ടിന് സ്ഥിരമായി തലവേദനയും മറ്റ് അസ്വസ്ഥതകളും ഒക്കെയുണ്ട്…
അതുകൊണ്ട് ഡോക്ടറുടെ നിർദേശപ്രകാരം വിശ്രമം ആവശ്യമാണ്…
ഉരുകി ഉരുകി ഉമിത്തീ പോലെ നീറുകയാണ്..
പക്ഷേ എനിക്കറിയാം…
ഉരുകാതെ ഒരു സ്വർണ്ണവും ആഭരണമായിട്ടില്ലല്ലോ !!
സാധാരണ ഞാനിങ്ങനത്തെ ക്ഷീണമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറില്ല..
ഇപ്പോൾ ഈ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് എന്നെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കാനല്ല..
എന്റെ അവസ്ഥ നിങ്ങൾക്ക് മനസ്സിലാകാൻ വേണ്ടിയാണ്..
പ്രിയപ്പെട്ടവർ എന്നോട് ക്ഷമിക്കണം..എപ്പോഴും ആക്റ്റീവ് ആയി നിൽക്കണം എല്ലാവരുടെയും വിശേഷങ്ങളിൽ പങ്കു ചേരണം എന്നതൊക്കെയാണ് എന്റെ ഏറ്റവും വലിയ സന്തോഷം..
പക്ഷേ എനിക്കതിനൊന്നും കഴിയുന്നില്ല..
അക്കാര്യത്തിൽ ഞാൻ നിരാശനാണ് ദുഃഖിതനാണ്..
എനിക്കിഷ്ടമുള്ളവരോട് ഒന്നു നന്നായി സംസാരിക്കാൻ പോലും സാധിക്കുന്നില്ല..
പലരും വിളിക്കുമ്പോൾ കാൾ എടുക്കുവാനോ വാട്‌സ്ആപ്പ് ൽ ഉൾപ്പെടെ സുഖവിവരങ്ങൾ അന്വേഷിക്കുമ്പോൾ അതിനു മറുപടി തരാനോ വേണ്ടപ്പെട്ടവരുടെ അത്യാവശ്യ കാര്യങ്ങളിൽ ഇടപെടലുകൾ വേണ്ട സമയത്ത് ഇടപെടാനോ ഒന്നിനും പറ്റുന്നില്ല..
അതൊക്കെ മനഃപൂർവ്വമായോ അഹങ്കാരമായോ ജാഡയായോ ഒന്നും തെറ്റിദ്ധരിക്കരുത്..
എനിക്ക് എന്റെ ചങ്കുകൾ ഓരോരുത്തരോടും അഗാധമായ സ്നേഹവും കടപ്പാടും ബഹുമാനവും ഒക്കെയാണ്..
വളരെ നല്ലൊരു സന്തോഷവർത്തയുമായി ഞാൻ വീണ്ടും വരും..
ചങ്കൂറ്റമുള്ളൊരുത്തന്റെ ചിരി കറുപ്പിക്കാൻ ഒരു ക്യാൻസറിനും കഴിയില്ല..
ഒരു കീമോയ്ക്കും കഴിയില്ല..
എന്തിന് മരണത്തിനു പോലും കഴിയില്ല..!!
മുന്നോട്ട് കുതിക്കാൻ വേണ്ടി ഞാനൊന്നു പതുങ്ങുകയാണ്..
തോൽക്കാതിരിക്കാൻ വേണ്ടി ഞാനൊന്നു വിശ്രമിക്കുകയാണ്.. !
എന്റെ ഹൃദയങ്ങളുടെ സ്നേഹം നിറഞ്ഞ പ്രാർത്ഥനകൾ മാത്രം മതി..
അതെന്നെ ഉയിർത്തെഴുന്നേൽപ്പിക്കും..!!
സ്നേഹപൂർവ്വം നന്ദു