നയന്‍സിന്‍റെ ജന്‍മദിനം; ആശംസകള്‍ നേര്‍ന്ന് സിനിമാലോകം

ഇന്ന് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയനതാരയുടെ മുപ്പത്തിയാറമത് ജന്മദിനം.

കുഞ്ചാക്കോബോബനും നയന്‍താരയും ഒന്നിക്കുന്ന മലയാള ചലച്ചിത്രത്തിന്‍റെ നയന്‍താരയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ തങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തിറക്കിയാണ് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള താരങ്ങള്‍ നയന്‍താരയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നത്.

തന്‍റെ ജീവിതത്തിന്‍റെ സ്നേഹത്തിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് സംവിധായകന്‍ വിഘ്നേശ് ശിവന്‍ ട്വീറ്റ് ചെയ്തത്. എപ്പോഴും അര്‍പ്പണബോധം ഉള്ളവളും അത്മര്‍ത്ഥതയുള്ളവും സത്യസന്ധതയുള്ളവളുമായി ഉയരത്തിലേക്ക് പറക്കാന്‍ ആകട്ടെ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നേട്രികണ്ണിന്‍റെ പോസ്റ്റര്‍ നാളെ റിലീസ് ചെയ്യുന്ന വിവരവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

1984 ല്‍ തിരുവല്ലയിലെ സാധാരണ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഡയാന കുര്യന്‍ എന്ന നയന്‍താര എന്ന താരറാണിയിലേക്കുള്ള യാത്ര ഏവരേയും അതിശയിപ്പിക്കും.

പതിനേഴ് വര്‍ഷമായി തുടരുന്ന നയന്‍താരയുടെ കരിയര്‍ നിരവധി ഉയര്‍ച്ച താഴ്ചയിലൂടെ കടന്ന് പോയ ഒന്നാണ്. വ്യക്തിപരമായും സിനിമ ജീവിതത്തിലും കൂടുതല്‍ തിരിച്ചടി നേരിട്ട നയന്‍സ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു.

ഹിറോയുടെ സാന്നിദ്ധ്യം സിനിമയില്‍ ഇല്ലെങ്കിലും ഒരു സിനിമ എങ്ങനെ വിജയിപ്പിക്കാം എന്ന് നയന്‍താര തന്‍റെ അഭിനയമികവിലൂടെ നമുക്ക് കാണിച്ചുതന്നു.

മനസ്സിനക്കരയില്‍ തുടങ്ങിയ നന്‍സിന്‍റെ സിനിമ ജീവിതം ഇന്ന് മൂക്കുത്തി അമ്മനില്‍ എത്തി നില്‍ക്കുന്നു.

One thought on “നയന്‍സിന്‍റെ ജന്‍മദിനം; ആശംസകള്‍ നേര്‍ന്ന് സിനിമാലോകം

Leave a Reply

Your email address will not be published. Required fields are marked *