നയന്‍സ് വീണ്ടും മലയാളത്തില്‍; നായകന്‍ ചാക്കോച്ചന്‍
തെന്നിന്ത്യന്‍ താരനായിക നയന്‍താര വീണ്ടും മലയാളസിനിമയില്‍ അഭിനയിക്കുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ അപ്പു നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോബോബന്‍റെ നായികയായി നയന്‍താര എത്തുന്നത്. എസ്. സഞ്ജീവിന്‍റെയാണ് തിരക്കഥ.ആന്‍റോ ജോസഫ് ഫിലിം കമ്പനിയ്‌ക്കൊപ്പം സംവിധായകന്‍ ഫെല്ലിനി ടി പി, ഗണേശ് ജോസ്, അഭിജിത്ത് എം പിള്ള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഫഹദ് ഫാസില്‍, പൃഥിരാജ് സുകുമാരന്‍ എന്നിവര്‍ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
കുഞ്ചാക്കോ ബോബന്‍- നയന്‍താര ജോഡി മുഴുനീള നായികാ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എത്ര പ്രത്യേകതയും ചിത്രത്തിനുണ്ട്.ദീവക് ഡി മേനോനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍. സംഗീതം സൂരജ് എസ് കുറുപ്പ്, സംവിധായകന്‍ അപ്പു എന്‍ ഭട്ടതിരിയും അരുണ്‍ ലാലും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍ എന്നിവരാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് നാരായണ ഭട്ടതിരിയാണ്.