നസ്രിയ-നാനി പുതിയ ചിത്രം’ ‘ആന്റെ സുന്ദരാനികി’
നസ്രിയ നസീം നാനിയോടൊപ്പം അഭിനയിക്കുന്ന ചിത്രത്തിന്‍റെ പേര് പുറത്ത്. ‘ആന്‍റെ സുന്ദരാനികി’ എന്ന നസ്രിയയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രത്തിന്‍റെ പേര്.
തെലുങ്ക് നടന്‍ നാനിയുടെ 28-ാം ചിത്രമായ ആന്റെ സുന്ദരാനികിയില്‍ മലയാളികളുടെ പ്രിയ താരം നസ്രിയ നസിം ആണ് നായികയായി എത്തുന്നത്. മൈത്രി മൂവി മെക്കേഴ്സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിവേക് അത്രേയയാണ് സംവിധാനം ചെയ്യുന്നത്.
നാനിയാണ് ചിത്രത്തിന്‍റെ പേര് ഔദ്യോഗികമായി സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. നവീന്‍ യെര്‍നേനി, രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം വിവേക് സാഗറും ഛായാഗ്രഹണം നികേത് ബൊമ്മിയും നിര്‍വ്വഹിക്കുന്നു.