രാജാകണ്ണിന്‍റെ ഭാര്യക്ക് പത്തുലക്ഷം രൂപ കൈമാറി സൂര്യ

ജയ്ഭീം സിനിമയുടെ പ്രമേയമായ ലോക്കപ്പില്‍ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട രാജകണ്ണിന്‍റെ ഭാര്യ പാര്‍വ്വതിക്ക് സിനിമയുടെ നിര്‍മ്മാതാക്കള്‍ പത്തുലക്ഷം രൂപ കൈമാറി.സൂര്യയുടെ ഭാര്യയയും നടിയുമായ ജ്യോതികയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മിച്ചത്.

സൂര്യ നേരിട്ട്പങ്കെടുത്ത ചടങ്ങില്‍ സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണനാണ് നിര്‍മാണ കമ്പനിക്ക് വേണ്ടി തുക കൈമാറിയത്. അതേസമയം സിനിമയില്‍ വണിയാര്‍ സമുദായത്തിന് അപകീര്‍ത്തികരമായ രംഗങ്ങളുണ്ടെന്ന്ആരോപിച്ച് സമുദായ നേതൃത്വം രംഗത്തെത്തിയിരുന്നു.ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് അഞ്ചു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ സൂര്യയ്ക്കും, സംവിധായകന്‍ ടി ജെ ജ്ഞാനനേലിനും വണ്ണിയാര്‍ സംഘം സംസ്ഥാന പ്രസിഡന്റ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.ഈ സാഹചര്യത്തില്‍ സൂര്യയുടെ ചെന്നൈയിലെ വീടിന് കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *