നിങ്ങളുടെ ടെന്‍ഷന്‍ തീര്‍ക്കുന്നത് കുട്ടികളുടെ നേര്‍ക്കാണോ? എന്നാല്‍ ഈ കാര്യങ്ങള്‍ നിങ്ങള്‍ വായിച്ചിരിക്കണം
രക്ഷകര്‍ത്താക്കള്‍ പലവിധ ടെന്‍ഷനിലൂടെ കടന്നുപോകുന്നവരാണ്. ജോലിസംബന്ധമായോ അല്ലാത്തതോ ആയ ടെന്‍ഷനുകള്‍ നിങ്ങള്‍ക്കുണ്ടാകാം. മിക്ക പേരന്‍റസും സമ്മര്‍ദ്ദങ്ങളെല്ലാം തീര്‍ക്കുന്നത് കുട്ടികളുടെമേലായിരിക്കും.
നിങ്ങളുടെ ദേഷ്യമോ സമ്മര്‍ദ്ദമോ തീര്‍ക്കുന്നത് കുട്ടികളുടെ നേര്‍ക്കാകരുത് . നിങ്ങള്‍ അവരോട് എത്ര ദേഷ്യപ്പെടുന്നവോ അതു പോലെ തിരിച്ചും അവര്‍ പ്രതികരിക്കും. ചില കുട്ടികളാകാട്ടെ ഒരു അകലം പാലിക്കാന്‍ ശ്രമിക്കും.
രണ്ട് ഉദാഹരണങ്ങള്‍ പറയാം. ഭര്‍ത്താവിനോട് വഴക്കിട്ട് കഴിയുന്ന സ്ത്രീ ചെറിയ കാര്യങ്ങള്‍ക്കുവരെ തന്‍റെ കുട്ടിയുടെ മേല്‍ അമിത ദേഷ്യം കാണിക്കുന്നു. തന്‍റെ ഭര്‍ത്താവിനോടുള്ള ദേഷ്യവും സങ്കടവും തീര്‍ക്കുന്നത് കുഞ്ഞിനുമേലാണ്. ഇന്ന് അവര്‍ ആ സംഭവം ഓര്‍ത്ത് സങ്കടപ്പെടുന്നു.
സമൂഹത്തില്‍ നല്ല പദവിയില്‍ ഇരിക്കുന്ന ദമ്പതികള്‍. രണ്ടുപേരും ഉന്നതജോലികള്‍ വഹിക്കുന്നവരാണ്. താന്‍ പറയുന്നതെന്തും കുട്ടികള്‍ അതേ പോലെ അടിച്ചേല്‍പ്പിക്കുന്ന സ്വാഭാവത്തിന് ഉടമയാണ് അവര്‍. കുട്ടികള്‍ താന്‍ പറയുന്നത് കേട്ടില്ലെങ്കില്‍വഴക്കിട്ടോ അടിച്ചോ താന്‍ പറയുന്ന കാര്യങ്ങള്‍ അനുസരിപ്പിക്കാന്‍ ശ്രമിക്കും.
മാതാവിന്‍റെ ഈ സ്വഭാവം കാരണം കുട്ടികള്‍ അവരോട് അകലാന്‍ തുടങ്ങി. മാതാവ് എത്രത്തോളം ശബ്ദം ഉയര്‍ത്തിയാണ് കുട്ടികളോട് സംസാരിക്കുന്നത് അതു പോലെ തന്നെ അവരുടെ കുട്ടികളും അവരോട് പ്രതികരിച്ചു തുടങ്ങി. ഇന്നും ആ കുട്ടികള്‍ തങ്ങളുടെ മാതാവിനോട് അകലം പാലിക്കുന്നു.
കുട്ടികള്‍ക്ക് ഭയം ജനിക്കുന്നതും മോശമായതുമായ വാക്കുകള്‍ ഒരിക്കലും അവരുടെ മേല്‍ പ്രയോഗിക്കരുത്. കോപവും ആജ്ഞാസ്വഭാവവും മാറ്റിവച്ച് അവരെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുക. കുട്ടികളോട് സംസാരിക്കാനും അവരുടെ കൂടെ കളിക്കാനും അല്‍പ സമയം മാറ്റിവയ്ക്കുക. കുട്ടികളെ ഒരിക്കലും കഴിവ് കുറഞ്ഞവരായി കാണാതിരിക്കുക. നല്ല പേരന്‍റിംഗിന്‍റെ ലക്ഷണം നല്ല കേള്‍വിക്കാരന്‍ കൂടിയാവുകയെന്നാതാണ്. കുഞ്ഞ് പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ നിങ്ങള്‍ കാണിക്കണം. അവരെ ആത്മവിശ്വാസമുള്ളവരായി വളര്‍ത്തുക.