നിവിന്‍ -എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാണോ?…


നിവിന്‍ പോളി എബ്രിഡ് ഷൈൻ ടീമിന്റെ പുതിയ ചിത്രത്തിലേക്ക് അഭിനയതാക്കാളെ തേടുന്നു. ആഷന്‍ ഹിറോ ബിജുവിന് ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന സിനിമയിലേക്കാണ് 20–50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങൾക്കും 30–55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങള്‍ക്കുമാണ് കാസ്റ്റിങ് കോൾ എത്തിയിരിക്കുന്നത്.
മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയണം.

നാടകം മറ്റ് ദൃശ്യാവിഷ്കാരങ്ങളില്‍ മികവ് രേഖപ്പെടുത്തൽ,മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വിഡിയോസ് എന്നിവ ചേര്‍ത്ത് ഡിസംബർ 15ന് മുന്‍പായി അയയ്ക്കാനാണ് കാസ്റ്റിങ് കോളിൽ പറയുന്നത്. ആൺകഥാപാത്രങ്ങള്‍ക്ക് abridmoviemaleactor@gmail.com എന്ന മെയിൽ ഐഡിയിലും സ്ത്രീകഥാപാത്രങ്ങൾക്ക് abridmoviefemaleactor@gmail.com എന്ന ഐഡിയിലുമാണ് മെയില്‍ അയയ്ക്കേണ്ടത്. പോളി ജൂനിയറിന്റെ ബാനറിൽ നിവിന്‍ പോളി തന്നെയാണ് ചിത്രം നിർമിക്കിന്നത്.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *