നിവിന്‍ പോളിയുടെ ” കനകം കാമിനി കലഹം “കൂടുതല്‍ വിശേഷങ്ങളിലേക്ക്നിവിന്‍ പോളി,വിനയ് ഫോര്‍ട്ട്,ഗ്രേയ്സ് ആന്‍റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ” കനകം കാമിനി കലഹം ” എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു.

“ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” കനകം കാമിനി കലഹം “

ജൂനിയര്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോയ് മാത്യു,സുധീഷ്,ജാഫര്‍ ഇടുക്കി,രാജേഷ് മാധവ്,ശിവദാസ് കണ്ണൂര്‍,അന്‍സല്‍,വിന്‍സി അലോഷ്യസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.


വിനോദ് ഇല്ലംപ്പള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-യാക്ക്സണ്‍ ഗാരി പെരേര,നേഹ നായര്‍,എഡിറ്റര്‍-മനോജ് കന്നോത്ത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,കല-അനീഷ് നാടോടി,മേക്കപ്പ്-സാബു പുല്‍പ്പള്ളി,വസ്ത്രാലങ്കാരം-കല്‍ട്ട് റിവോലൂഷന്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്

മൂത്തോന്‍ , ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ ചിത്രങ്ങളുടെ ഒന്നാം വാര്‍ഷിക ആഘോഷം ” കനകം കാമിനി കലഹം’ സെറ്റില്‍ ആഘോഷിച്ചപ്പോള്‍ (നിവിന്‍ പോളി ഫെയ്സ് ബുക്കില്‍ പങ്കുവച്ച ചിത്രം)

മൂത്തോന്‍ ,ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്നീ ചിത്രങ്ങളുടെ ഒന്നാം വാര്‍ഷിക ആഘോഷം ” കനകം കാമിനി കലഹം’ നടന്നു

Leave a Reply

Your email address will not be published. Required fields are marked *