നിവിന്‍ പോളി ചിത്രം ‘കനകം കാമിനി കലഹം’ ത്തിന്‍റെ വിശേഷങ്ങറിയാം

നിവിന്‍ പോളി ചിത്രം ‘കനകം കാമിനി കലഹ’ത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. നിവിന്‍തന്നെ തന്‍റെ സോഷ്യല്‍മീഡി അക്കൌണ്ടിലൂടെയാണ് ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പുറത്തുവിട്ടത്.

ആഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചിത്രമാണ് ‘കനകം കാമിനി കലഹം’. ഗ്രെയ്‌സ് ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

കൊച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്. തുറമുഖം, പടവെട്ട്, ‘ബിസ്മി സ്‌പെഷ്യല്‍ എന്നിവയാണ് നിവിന്‍പോളിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *