നീട്ടി വച്ച ടോക്കിയോ ഒളിംപിക്സ് 2021 ജൂലൈയിൽ

ടോക്കിയോ: കൊവിഡ് 19 വ്യാപനത്തെ തുടരുന്ന് നീട്ടിവെച്ച ടോക്കിയോ ഒളിംപിക്‌സിന്റെ തീയതി പ്രഖ്യാപിച്ചു. 2021 ജൂലൈ 23ന് ആരംഭിച്ച് ആഗസ്ത് എട്ടിന് അവസാനിക്കും. 124 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്‌സ് ഇങ്ങനെ നീട്ടിവെക്കുന്നത്. 2021ലാണ് നടക്കുന്നതെങ്കിലും ടോക്കിയോ 2020 ഒളിംപിക്‌സ് എന്ന പേരിലാകും അറിയപ്പെടുക. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയും ടോക്കിയോ ഒളിംപിക് സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ജപ്പാന്‍ ഇതുവരെ ടോക്യോ ഒളിംപിക്‌സിനായി ഏതാണ്ട് 13 ബില്യണ്‍ ഡോളറാണ്(ഏകദേശം 98,000 കോടി രൂപ) മുടക്കിയിട്ടുള്ളത്. പ്രാദേശിക സ്‌പോണ്‍സര്‍ഷിപ്പ് വഴി മൂന്ന് ബില്യണ്‍ ഡോളര്‍(ഏതാണ്ട് 22,600 കോടി രൂപ) സ്വരൂപിക്കുകയും ചെയ്തിരുന്നു. ടോക്കിയോ ഒളിംപിക്‌സിലെ വിവിധ മത്സരങ്ങള്‍ക്ക് ടിക്കറ്റെടുത്തവര്‍ക്ക് പുതുക്കിയ തിയതികളില്‍ മല്‍സരങ്ങള്‍ കാണാനോ പണം തിരികെ ലഭിക്കാനോ അവസരമൊരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റ് നടത്തിപ്പില്‍ അന്തിമ തീരുമാനമെടുക്കാന്‍ രാജ്യാന്തര ഒളിംപിക്സ് ഫെഡറേഷന്‍ നാലാഴ്ച സമയം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ടൂര്‍ണമെന്റ് നീട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചത്.

ടൂര്‍ണമെന്റ് ജൂലൈയില്‍ നടത്തിയാല്‍ പിന്‍മാറുമെന്ന് കാനഡ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാരാലിംപിക്സിന് താരങ്ങളെ അയക്കില്ലെന്നും അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യത്തിനാണ് പ്രാധാന്യമെന്ന് കനേഡിയന്‍ ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ഒളിംപിക്സ് ഉപേക്ഷിക്കില്ലെന്ന് ഐഒസിയും ജപ്പാനും വ്യക്തമാക്കി. കായിക താരങ്ങളുടെ കടുത്ത സമ്മര്‍ദത്തെത്തുടർന്നു ടൂര്‍ണമെന്റ് നടത്തിപ്പില്‍ അന്തിമ തീരുമാനമെടുക്കാന്‍ രാജ്യാന്തര ഒളിംപിക്സ് ഫെഡറേഷന്‍ നാലാഴ്ച സമയം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ടൂര്‍ണമെന്റ് നീട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചത്.ടൂര്‍ണമെന്റ് ജൂലൈയില്‍ നടത്തിയാല്‍ പിന്‍മാറുമെന്ന് കാനഡ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പാരാലിംപിക്സിന് താരങ്ങളെ അയക്കില്ലെന്നും അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യത്തിനാണ് പ്രാധാന്യമെന്ന് കനേഡിയന്‍ ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി.ഒളിംപിക്സ് ഉപേക്ഷിക്കില്ലെന്ന് ഐഒസിയും ജപ്പാനും വ്യക്തമാക്കി. കായിക താരങ്ങളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് സമിതിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *