പതിനാറുകാരിക്ക് വിവാഹം; 31കാരനായ വരനെതിരെ കേസ്


തൊടുപുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം ചെയ്തതിന് കേസ്. പതിനാറുകാരിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി രഞ്ജിത്തിനെതിരെ (31) പൊലീസ് കേസെടുത്തു. കുമാരമംഗലത്തു താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയെയാണ് ഇയാൾ വിവാഹം ചെയ്തത്.

കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തിൽവച്ച് ഇന്നലെയായിരുന്നു വിവാഹം. ജില്ലാ ശിശുക്ഷേമ സമിതിയുടെ പരാതിയിന്മേലാണ് കേസെടുത്തത്. പെൺകുട്ടിയെ ശിശു ക്ഷേമപ്രവർത്തകർ ചെങ്കുളം മേഴ്സി ഹോമിലേക്ക് മാറ്റി. വിവാഹം നടത്താൻ കൂട്ടുനിന്ന കുടുംബാംഗങ്ങൾക്കെതിരെയും ക്ഷേത്ര ഭാരവാഹികൾക്കെതിരെയും ഇന്ന് കേസെടുക്കുമെന്ന് വെള്ളത്തൂവൽ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *