പരിഭവം ഇല്ലാതെ മൂളിയ താരാട്ടിന്‍റെ ഈണവുമായി ‘ലവ് യു ഡാഡ് ‘
അമ്മ സ്നേഹത്തിന്‍റെ പര്യായം ആയി മാറുമ്പോള്‍ അച്ഛനാകട്ടെ കരുതലിന്‍റെ പ്രതിരൂപമാണ്. അസാധ്യം എന്ന വാക്കിനെ എങ്ങനെ സാധ്യമാക്കി തീര്‍ക്കും ജീവിതത്തിലൂടെ കാണിച്ച് തരുന്ന അച്ഛനെ പലര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നത് അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെയണ്. അന്ന് അച്ഛന്‍ ചെയ്ത നന്മകളും സ്നേഹകടലിന്‍റെ ആഴവും മനസ്സിലാകമ്പോള്‍ ഏറെ വൈകീട്ടുണ്ടാകും.
ലവ് യു ഡാഡ് എന്ന വീഡിയോയിലൂടെ അച്ഛന്‍റെ നന്മയും സ്നേഹവും കാണിച്ചുതരുകയാണ് നമുക്ക് ബാംഗ്ലൂര്‍ ക്രൈസ്റ്റ് അക്കാഡമി സ്കൂള്‍ വിദ്യാര്‍ഥികള്‍.
ജൂണ്‍ 21 ല്‍ ഫാദര്‍സ് ഡേ, വേള്‍ഡ് മ്യൂസിക് ഡേ എന്നിവയോടനുബന്ധിച്ചാണ് വിഡീയോ യൂ ടൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം