പാരമ്പര്യത്തിന്‍റെ ആരോഗ്യ സൗന്ദര്യം: “അനുഹെർബെൽസ്”

സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പഴമക്കാർ എന്നും കൂട്ട് പിടിച്ചിരുന്നത് ആയുർവേദ പ്രകൃതിദത്ത ഉല്‍പന്നങ്ങളെ ആയിരുന്നു.പ്രതിരോധശേഷി കൂടുന്ന മഞ്ഞൾ, ചെമ്പരത്തി, വെളിച്ചെണ്ണ എന്നിങ്ങനെയായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്.


മലയാളിയുടെ സൗന്ദര്യസങ്കല്‍പ്പം ദിനം പ്രതി മാറിക്കൊണ്ടിരിക്കുകയാണ്. പെട്ടന്ന് റിസല്‍ട്ട് കിട്ടുന്നത് കൊണ്ടുതന്നെ കെമിക്കല്‍ അടങ്ങിയ കോസ്‌മെറ്റിക് ഐറ്റങ്ങളുടെ പിറകെയായി ഓട്ടം. അവയൊക്കെ വാരിപൂശി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെയും ക്ഷണിച്ചുവരുത്തി. ആയുര്‍വേദവും ആയൂര്‍വേദ ഉല്‍പന്നങ്ങളും നമ്മെ പ്രേരിപ്പിക്കുന്നത് പ്രകൃതിയിലേക്ക് മടങ്ങാനാണ്. സൗന്ദര്യത്തോടൊപ്പം ആരോഗ്യവും ഉറപ്പുവരുത്തുന്ന പരമ്പരാഗത രീതി പരീക്ഷിച്ചു വിജയിച്ച അനു ഹെർബെൽസ് ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തുകയാണ് ‘കൂട്ടുകാരിയിലൂടെ’

അനു ഹെര്‍ബ്‌സ് എന്ന സംരംഭം തുടങ്ങാനുള്ള സാഹചര്യം ?


വെറുമൊരു സംരംഭം എന്ന് പറയുന്നതിനേക്കാള്‍ ബ്യൂട്ടിതെറാപ്പി എന്ന് പറയുന്നതാകും ശരി. മറ്റേത് കാര്യങ്ങളും നമ്മള്‍ അഡ്ജസ്റ്റ് ചെയ്യും. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും നമ്മള്‍ മലയാളികള്‍ തയ്യാറാകില്ല. കെമിക്കല്‍സ് ഇല്ലാതെ എങ്ങനെ സൗന്ദര്യ വര്‍ധകസവസ്തുക്കള്‍ ആളുകളിലേക്ക് എത്തിക്കാം എന്ന ആശയത്തില്‍ നിന്നാണ് സംരംഭം ഉണ്ടായത്.
കേന്ദ്രസര്‍ക്കാരിന്‍റെ ചെറുകിട വ്യവസായ മന്ത്രാലയത്തിന്‍റെ ലൈസന്‍സോടെയാണ് അനൂസ് ഹെര്‍ബ്‌സിന്റെ പ്രവര്‍ത്തനം. സാധാരണക്കാരന്റെ കീശയിലൊതുങ്ങുന്ന വിലയാണ് പ്രോഡക്റ്റിന് ഈടാക്കുന്നത്. ഓണ്‍ലൈനായിട്ടാണ് വില്‍പ്പന.

അനു തന്‍റെ അമ്മായിഅമ്മ വിജയകുമാരിയോടൊപ്പം

ഫേസ്ബുക്ക്,വാട്‌സാപ്പ് എന്നിവയിലൂടെ ഓര്‍ഡര്‍ സ്വീകരിച്ച് ഉപഭോക്താക്കളില്‍ എത്തിച്ചുകൊടുക്കും. പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് വീട്ടില്‍ത്തന്നെ ഉണ്ടാക്കുന്നതിനാല്‍ ഓരോ പ്രൊഡോക്റ്റും 100 മുതല്‍ 150 എണ്ണം മാത്രമേ ഒരു ഓര്‍ഡര്‍ടൈമില്‍ ഉണ്ടാവുകയുള്ളു. ആഗോളതലത്തില്‍ 25000 ത്തോളം ഉപഭോക്താക്കള്‍ ഞങ്ങള്‍ക്കുണ്ട്.

അനുഹെര്‍ബ്‌സ് എന്ന ലേബലില്‍ ഇറങ്ങുന്ന ഉല്‍പന്നങ്ങള്‍ ഏതൊക്കെ ഒന്ന് വിശദീകരിക്കാമോ ?

ആന്‍റി പിമ്പിള്‍ ഫേസ് പാക്ക്, ബേബി ബാത്തിംഗ് പൌഡര്‍, ലിപ് ബാം, ഹെര്‍ബല്‍ ഹെയര്‍ പാക്ക്, ഫേസ് വാഷ്, ഹെര്‍ബല്‍ ഫേസ് സ്‌ക്രബ്, ഹെര്‍ബല്‍ ആന്റ് ഫ്രൂട്ട് സ്‌ക്രബ് തുടങ്ങിയ പ്രോഡക്റ്റുകളാണ് ഞങ്ങളുടെ ബ്രാന്‍റില്‍ ഇറങ്ങുന്നത്. ആയുര്‍വേദ ഡോക്ടര്‍ അഖിലയുടെ നിര്‍ദേശ പ്രകാരം പ്രകൃതിദത്തമായ ചേരുവകള്‍ ചേര്‍ത്താണ് ഈ ഉല്‍പന്നങ്ങളെല്ലാം തന്നെ നിര്‍മ്മിക്കുന്നത്. തേനും മഞ്ജിഷ്ടയും ഈന്തപ്പഴവും ഒക്കെ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ലിപ് ബാം കുട്ടികള്‍ക്കും ഉപയോഗിക്കാം. കുങ്കുമപ്പൂവ്,ചെത്തി,ആര്യവേപ്പ് മുതലായ ചേരുവകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ബേബി ബാത്തിംഗ് പൗഡര്‍ കുഞ്ഞ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാം. അതാണ് ഈ പ്രോഡക്റ്റിന്‍റെ ഹൈലൈറ്റ്. ഓരോ പ്രോഡക്റ്റിനാവശ്യമായ അസംസ്‌കൃത വസ്തുക്കളും ശേഖരിക്കുന്നത് സംസ്ഥാനത്തെ അതത് ജില്ലകളില്‍ നിന്നാണ്. ഇതിനായി ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഉല്‍പന്നങ്ങളില്‍ പ്രിസര്‍വേറ്റീവ്‌സോ മറ്റ് കെമിക്കലോ ചേര്‍ക്കാത്തതുകൊണ്ട് മൂന്ന് മാസം മുതല്‍ ആറ് മാസം വരെയാണ് എക്സ്പെയറി ഉള്ളത്.

കോവിഡ് പീരിഡ് ആയതുകൊണ്ട് തന്നെ അസംസ്‌കൃത വസ്തുകള്‍കിട്ടാനുള്ള ക്ഷാമം ഞങ്ങളുടെ ബിസിനസിനെയും തെല്ലൊന്ന് ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും അത് മറികടക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.

ഏത് ഉല്‍പന്നത്തിന് കൂടുതല്‍ ഉപഭോക്താക്കളുള്ളത് ?

എല്ലാ പ്രോഡക്റ്റിനും ആവശ്യക്കാര്‍ ഏറെയാണ്. ലോക്ക്‌ഡൌണ്‍ പീരിഡ് ആയതുകൊണ്ട് അല്‍പനാളത്തേക്ക് ഞങ്ങള്‍ ഓര്‍ഡര്‍ സ്വീകരിച്ചിരുന്നില്ല. അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമംതന്നെയാണ് കാരണം. സ്ഥിരം കസ്റ്റമേഴ്‌സിനോട് മറ്റ് ബ്രാന്‍റുകള്‍ തല്‍ക്കാലത്തേക്ക് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അവര്‍ ആരും തന്നെ ബ്രാന്‍റു മാറി ഉപയോഗിച്ചിട്ട് തൃപ്തരായിരുന്നില്ല. ഞങ്ങളുടെ സ്ഥിരം കസ്റ്റമേഴ്‌സിനെ ഉദ്ദേശിച്ച് ഇപ്പോള്‍ അസംസ്‌കൃതവസ്തുക്കളുടെ ലഭ്യതയ്ക്കനുസരിച്ച് ഉല്‍പന്ന നിര്‍മ്മാണം തുടങ്ങി കഴിഞ്ഞു. രാജ്യത്തിനും അകത്തും പുറത്തുമായി സ്ത്രീ പുരുഷ ഭേദമന്യേ നിരവധി ഉപഭോക്താക്കളാണ് ഞങ്ങള്‍ക്കുള്ളത്. സെലിബ്രേറ്റികളുടെ വന്‍നിരതന്നെ ഉപഭോക്താക്കളായുണ്ട്.

ഈ മേഖലയില്‍ പാരമ്പര്യം അവകാശപ്പെടാനുണ്ടോ ?


പാരമ്പര്യം ആയിട്ടുള്ള ബിസിന്‌സ് അല്ല. അച്ഛന്‍റെ ജ്യേഷ്ഠസഹോദരന്‍ വൈദ്യനായിരുന്നു. എന്നാല്‍ അവരാരും ഇത് ബിസിനസാക്കി മുന്നോട്ട് പോയിട്ടില്ല.

മറ്റ് സ്ത്രീകളോട് എന്താണ് പറയാനുള്ളത് ?

പണ്ടത്തെ കാലത്തിനെ അപേക്ഷിച്ച് ഇന്ന് അവസരങ്ങള്‍ വളരെ കൂടുതലാണ്. ആ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സ്ത്രീകള്‍ എല്ലാവരും തന്നെ മുന്‍നിരയിലേക്ക് വരണം. അത്യാവശ്യം നല്ല ജോലി ഉണ്ടായിരുന്നിട്ടും വിവാഹിതയായി പ്രസവത്തിന് ശേഷം നാലുചുവരികളിലേക്ക് ഒതുങ്ങി ക്കൂടുന്ന പ്രവണത ഇന്ന് സമൂഹത്തില്‍ വളരെ കൂടുതലാണ്. ഒരുകുട്ടിയുടെ അമ്മയായതിനുശേഷമാണ് ഇത്തരത്തിലുള്ള സംരംഭത്തിലേക്ക് ഞാന്‍ തിരിഞ്ഞത്. ഏത് മേഖയിലാണോ അഭിരുചി അത് കണ്ടെത്തി അവിടെ നിപുണയാകാനാണ് ശ്രമിക്കേണ്ടത്. ഒരറിവും ഇല്ലാത്ത ഇടങ്ങളില്‍ സംരംഭം തുടങ്ങാനായി മുന്നിട്ട് ഇറങ്ങിയാല്‍ അവിടെ വിജയ സാധ്യത കുറവാണ്. ബിസിനസിനും കുടുംബത്തിനും തുല്ല്യപ്രാധാന്യം നല്‍കി ഒരുപോലെ കൊണ്ടുപോകാന്‍ ശ്രമിക്കണം.

കുടുംബം കുട്ടികള്‍?

ഭര്‍ത്താവ് കണ്ണനുണ്ണിക്കും കുഞ്ഞിനൊപ്പം അനു

ഭര്‍ത്താവ് കണ്ണനുണ്ണി തരുന്ന പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് ബിസിനസ് നല്ലരീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നത്. ഭാര്യ ഭര്‍ത്താവ് എന്ന ഭേദമില്ലാതെ എല്ലാം വീട്ടുജോലികളും കൂട്ടുത്തരവാദിത്തത്തോടെ ചെയ്ത് തീര്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ക്ക് കൂടുതല്‍ സമയം ബിസിനസ്സില്‍ ചെലവഴിക്കാന്‍ സാധിക്കുന്നത്. ബിസിനസിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു സ്ത്രീയുടെ ഏറ്റവും വലിയ ഭാഗ്യമാണ് ഭര്‍ത്താവില്‍ നിന്ന് കിട്ടുന്ന പിന്തുണ. ഞങ്ങള്‍ക്ക് മൂന്ന് വയസ്സുകാരനായ കുട്ടിയുണ്ട് അപ്പുണ്ണി. നാട്ടുകാരില്‍നിന്നും നല്ല സപ്പോര്‍ട്ടാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *