പൃഥ്വി കൊച്ചിയിലെത്തി; സന്തോഷം പങ്കുവെച്ച് സുപ്രീയ

ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിയും സംഘവും കൊച്ചിയില്‍ എത്തി. നെടുമ്പാശ്ശേരി രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നും സ്വയം ഡ്രൈവ് ചെയ്താണ് പൃഥ്വി കോവിഡ് ക്വാറൈന്‍റീന്‍ കേന്ദ്രത്തിലേക്ക് പോയത്.

ഫോര്‍ട്ട് കൊച്ചിയിലുള്ള ക്വാറൈന്‍റീൻ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിലായിരിക്കും ആട് ജീവിതസംഘം ഇനി കഴിയുകആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോർദാനിൽപോയത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗിന് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു.പിന്നീട് സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെ ജോർദാൻ സർക്കാരിന്‍റെ പ്രത്യേക അനുമതിയോടെ ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നു

അതേസമയം പ്രിഥ്വിരാജ് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് ഭാര്യ സുപ്രീയ മേനോന്‍. തങ്ങള്‍ വേര്‍പിരിഞ്ഞ സമയത്ത് പ്രാര്‍ത്ഥിച്ച എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ആരാധകര്‍ക്കും നന്ദി അറിയിക്കുകയാണെന്ന് പോസ്റ്റില്‍ കുറിച്ചു. ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് മകള്‍ അല്ലി. 14 ദിവസം കഴിഞ്ഞ് പൃഥ്വിയെ കാണാം എന്ന സന്തോഷത്തിലാണ് താനും മകളും മെന്ന് സുപ്രീയ പോസ്റ്റില്‍ കുറിക്കുന്നു.

പോസ്റ്റ് കാണാം

View this post on Instagram

He’s back! 😊

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

Leave a Reply

Your email address will not be published. Required fields are marked *