പെൺകരുത്തിന് ഉദാഹരണം ഈ സുജാത..

ജി.കണ്ണനുണ്ണി.

തെങ്ങുകയാറാൻ ആളില്ലെന്ന പ്രശ്നം ഇപ്പോൾ ആലപ്പുഴ മുതൽ ചേർത്തല വരെയുള്ള പ്രദേശവാസികളെ അലട്ടുന്നില്ല ….കാരണം ഒരു വിളിപുറത്ത് സുജാതയുണ്ട്.പാട്ടിന്റെ ലോകത്തുനിന്ന് വളവനാട് സ്വദേശിയായ സുജാത സജീവ തെങ്ങുകയറ്റ തൊഴിലാളിയായി മാറിയിട്ട് ഇപ്പോൾ വർഷങ്ങൾ പിന്നിടുന്നു.

യുവാക്കൾ മടിക്കുന്ന തെങ്ങുകയറ്റം തൊഴിലാക്കി മാറ്റിയ തനിക്കിപ്പോൾ ദിവസം 700 രൂപയിലധികം വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നതായി സുജാത കൂട്ടുകാരി ഡോട്ട് കോമിനോട് പറഞ്ഞു.പാട്ടുകാരിയായ സുജാത ഗാനമേള ട്രൂപ്പുകളിലും നാടൻപാട്ട് കലാസമിതികളിലും,ഭക്തിഗാന സദസുകളിലുമെല്ലാം സജീവമായിരുന്ന കലാകാരിയാണ്. ആകാശവാണിയിയും നിരവധി തവണ നാടൻപാട്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചു.ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ കലാപുരസ്കാരവും സുജാതയെ തേടിയെത്തി.

സർവോദയപുരം സോഷ്യോ എക്കണോമിക് യൂണിറ്റിൽ തെങ്ങുകയറ്റ യന്ത്രത്തിൽ വർഷങ്ങൾക്ക് മുൻപ് പരിശീലനം നേടിയ സുജാത ആത്മവിശ്വാസം കൈമുതലാക്കി ഉയരങ്ങൾ കീഴടക്കി.ആദ്യമൊക്കെ വീട്ടിലും അയൽപക്കങ്ങളിലും തെങ്ങുകയറി തുടങ്ങിയ സുജാതയെ തേടി ഇപ്പോൾ ആലപ്പുഴ മുതൽ ചേർത്തലവരെയുള്ള പ്രദേശങ്ങളിൽ നിന്ന് വിളി വരുന്നു.

തൊഴിൽ ഇല്ലായ്‌മ ഇവിടെ ഇല്ല ….അത് കണ്ടെത്താനും ചെയ്യാനുമുള്ള മനസാണ് നമുക്ക് വേണ്ടത് എന്നാണ് സുജാത യുവാക്കളോട് പറയുന്നതും ജീവിതം കൊണ്ട് സന്ദേശം പകരുന്നതും.പുന്നപ്ര വയലാർ സമര സേനാനിയായിരുന്ന മണ്ണഞ്ചേരി കണ്ണച്ചൻകാവിൽ കുഞ്ഞപ്പന്റെ മകളാണ് സുജാത.തെങ്ങു കയറാൻ ആളില്ലേ…ഒരു വിളിപുറത്ത് തെങ്ങു കയറ്റു യന്ത്രവുമായി സുജാതയെത്തും

Leave a Reply

Your email address will not be published. Required fields are marked *