ബാഹുബലിക്ക് ഇന്ന് പിറന്നാള്‍
തെന്നിന്ത്യൻ ആക്ഷൻ ഹീറോ പ്രഭാസിന് ഇന്ന് പിറന്നാൾ. താരത്തിന്‍റെ നാല്പത്തിയൊന്നാം പിറന്നാള്‍ ആണ് ഇന്ന്.യഥാർത്ഥ പേര് ഉപ്പളപറ്റി വെങ്കട സൂര്യനാരായണ പ്രഭാസ് രാജു എന്നാണ്.
സിനിമയ്ക്കായി അഞ്ചു പേരുകളുള്ളചുരുക്കിയാണ് പ്രഭാസ് എത്തിയത്. തെന്നിന്ത്യൻ സിനിമയിൽ നിന്നും ലണ്ടനിലെ മെഴുകു മ്യൂസിയത്തിൽ ആദ്യമായി പ്രതിമയൊരുങ്ങിയ താരം എന്ന ക്രഡിറ്റും താരത്തിനാണ്.
രാജമൗലി ചിത്രം ബാഹുബലി 1, 2, ഭാഗം,റിബൽ,ഛത്രപതി, സാഹോ എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന് ജനശ്രദ്ധ നേടികൊടുത്തു.