ബിജുമോനോന്‍ പാര്‍വ്വതി ചിത്രം ഫെബ്രുവരി 4ന്

നീണ്ട നൂറുദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ബിജുമേനോനും പാര്‍വ്വതി തിരുവോത്തും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ടേക്ക്ഓഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ ക്യാമറമാന്‍ ആയി പ്രവര്‍ത്തിച്ച സാനു ജോണ്‍ ആദ്യം സംവിധാനം ചെയ്യുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സൈജുകുറുപ്പ്,ഷറഫുദ്ദിന്‍ എന്നിവരാണ് ചിത്രത്തിന്‍റെ മറ്റുതാരങ്ങള്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രം വിജയകരമായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന്‍റെ വിവരം പൊതുസമൂഹത്തെ തന്‍റെ ഫെയ്സ്ബുക്ക് പോസിറ്റിലൂടെ അറിയിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മതാവ് കൂടിയായ സന്തോഷ് ടി. കുരുവിള.

സന്തോഷ് ടി കുരുവിളയുടെ ഫെയ്സ് ബുക്ക് പോസ്‍റ്റിന്‍റെ പൂര്‍ണരൂപം

ആരവങ്ങളില്ലാതെ ഒരു വലിയ ചിത്രം ഒരുക്കുക എന്നത് ഈ മഹാമാരിയുടെ കാലത്ത് വെല്ലുവിളി തന്നെയായിരുന്നു ,ബിജു മേനോൻ ,പാർവ്വതി തിരുവോത്ത് ,ഷറഫുദ്ദീൻ, സൈജുകുറുപ്പ് മുഴുനീള കഥാപാത്രങ്ങളായ് എത്തുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇന്ന് വിജയകരമായ് പൂർത്തികരിയ്ക്കുകയാണ് .മൂൺ ഷോട്ട് എൻ്റർൻ്റെയിൻമെൻസും ഒ.പി.എം ഡ്രീം മില്ലും ചേർന്നാണ് ഈ ചിത്രം നിർമ്മിയ്ക്കുന്നത് കോവിഡ്കാല നിയന്ത്രണങ്ങൾ കാരണം അസാധാരണമായ നടപടി ക്രമങ്ങളും ലൊക്കേഷനുകളിലെ കടുത്ത നിയന്ത്രണങ്ങളോടെ യുള്ള ചിത്രീകരണവും കഠിനം തന്നെയായിരുന്നു എന്നു പറയുന്നതിൽ അതിശയോക്തിയില്ല ,സർക്കാർ തലത്തിലെ ഉയർന്ന ഉദ്യോസ്ഥരും നിരവധി സർക്കാർ വകുപ്പുകളും നൽകിയ ജാഗ്രതാ നിർദ്ദേശങ്ങൾ ഷൂട്ടിംഗിൻ്റെ അവസാന ദിനം വരെ പാലിയ്ക്കാൻ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പങ്കു വയ്ക്കുന്നു .ആഗസ്റ്റ് ആദ്യവാരം തുടങ്ങിയ പ്രീ പൊഡക്ഷൻ ,പ്രൊഡക്ഷൻ ജോലികൾ നൂറു ദിവസങ്ങൾ പിന്നിട്ട് നവംബർ 22 ന് പൂർത്തിയായിരിയ്ക്കുകയാണ് .എൻ്റെ സഹപാഠിയും സുഹൃത്തുമായ സാനു ജോൺ വർഗ്ഗീസ് ഈ ചിത്രത്തിൻ്റെ സംവിധായകനായ് എത്തി എന്നത് വ്യക്തിപരമായ് ഏറെ സന്തോഷം നൽകിയ കാര്യമാണ് ,നാഷണൽ ,ഇൻ്റർ നാഷണൽ പ്ലാറ്റ്ഫോമുകളിൽ സുപ്രസിദ്ധനായ ഒരു ക്യാമറാമാനാണ് അദ്ദേഹമെന്നത് ഈ ചിത്രത്തിൻ്റെ ക്യാൻവാസിനെ വളരെ വലുതാക്കി എന്ന് നിസംശ്ശയം പറയാം ,സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ , ക്യാമറാമാൻ ജി ശ്രീനിവാസ് റെഡ്ഡി ,സംഗീത സംവിധായകരായ നേഹ – യാസിൻ പെരേര ,സംവിധായകനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ,ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കർ ,കോസ്റ്റ്യൂം സമീറാ സനീഷ് ,മേക്കപ് രഞ്ജിത് അമ്പാടി തുടങ്ങിയ സങ്കേതിവിദഗ്ധരിലെ ” ക്രീം ടീം” ഈ ചിത്രത്തിൻ്റെ ഭാഗമായ് അണിനിരത്താൻ കഴിഞ്ഞു എന്നതാണ് ചിത്രത്തിൻ്റെ പ്രധാന പ്രത്യേകതകളിലൊന്ന് .നവംബർ അവസാന ആഴ്ചയിൽ ആരംഭിയ്ക്കുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഡിസംബർ അവസാന വാരത്തോടു കൂടി അവസാനിയ്ക്കും .2021 ഫെബ്രുവരി 4 ന് സിനിമ തീയറ്ററുകളിലെത്തും

Leave a Reply

Your email address will not be published. Required fields are marked *