ബിനീഷ്കോടിയേരിയോട് വിശദീകരണവും പാര്‍വ്വതി തിരുവോത്തിന്‍റെ രാജി അംഗീകരിച്ചും ‘അമ്മ’

ബംഗളുരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ താരസംഘടനയായ അമ്മയുടെയോഗത്തില്‍ തീരുമാനമായി. അതേ സമയം പാര്‍വ്വതി തിരുവോത്തിന്‍റെ രാജി സ്വീകരിക്കാനും കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

അംഗങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷഅഞ്ച് ലക്ഷമായും അപകട ഇന്‍ഷുറന്‍സ് പരിരക്ഷ 12 ലക്ഷമായും ഉയര്‍‌ത്തി. സംഘടനയുടെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി സിനിമ പിടിക്കാനും യോഗത്തില്‍ തീരുമാനമായെന്ന് അമ്മ പത്രകുറിപ്പില്‍ വ്യക്തമാക്കി.


മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ഭൂരുപക്ഷ അംഗങ്ങളും ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പുറത്താക്കിയിരുന്നു എന്ന് ചൂണ്ടികാട്ടിയായിരുന്നു അംഗങ്ങള്‍ ആവശ്യപ്പെട്ടത്. മുകേഷും ഗണേഷ് കുമാറും മാത്രമാണ് ബിനീഷിനെ പുറത്താക്കുന്നതിനെ എതിര്‍ത്തത്. ഈ സാഹചര്യത്തിലാണ് വിശദീകരണം തേടാന്‍ അമ്മയുടെ യോഗത്തില്‍ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!