മകൾ ‘ഛായുവിന്’ വിവാഹദിനം ആശംസിച്ച് രവീണ

വളർത്തുമകൾ ഛായക്ക് വിവാഹദിനം ആശംസിച്ച് ബോളിവുഡ് താരം രവീണ ടണ്ടൻ. മകളുടെ വിവാഹചിത്രങ്ങളും ഓർമ്മകളും തൻറെ ഇൻസ്റ്റാഗ്രം അക്കൗണ്ടിലാണ് താരം പങ്കുവയ്ക്കുന്നത്. 2016 ജനുവരി 25 നായിരുന്നു ഛായയും ഷോൺ മെൻഡെസും തമ്മിലുള്ള വിവാഹം. കല്ല്യാണ വസ്ത്രം ഡിസൈൻ ചെയ്ത ഡിസൈനർക്കും രവീണ പോസ്റ്റിൽ നന്ദി അറിയിക്കുന്നുണ്ട്.


1995 ലാണ് രവീണ ഛായ,പൂജ എന്നിങ്ങനെ രണ്ട് പെൺ കുട്ടികളെ ദത്തെടുക്കുന്നത്. 2004 ൽ രവീണ അനിൽ തദാനിയെ വിവാഹം ചെയ്തു. റാഷ, റണ്ബീർ എന്നിങ്ങനെ രണ്ട് കുട്ടികളും ഈ ദമ്പതികൾക്കുണ്ട്

Leave a Reply

Your email address will not be published. Required fields are marked *