മഞ്ഞൾ കൃഷിചെയ്ത് ലാഭം കൊയ്യാം
മഞ്ഞളില്ലാത്ത കറിയെകുറിച്ച് നമ്മള്‍ വീട്ടമ്മമാര്‍ക്ക് ആലോചിക്കാന്‍ കൂടി പറ്റില്ല. നമ്മൂടെ തീന്‍മേശയിലും ഔഷധസസ്യമായും മഞ്ഞളിന് വലിയ സ്ഥാനമാണ് ഉള്ളത്. അല്‍പ്പം ഒന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെയൊക്കെ അടുക്കളതോട്ടത്തില്‍ മഞ്ഞള്‍ കൃഷിചെയ്ത് നല്ല ലാഭം കൊയ്യാവുന്നതാണ്.
കൃഷിരീതി
തടങ്ങളെടുത്താണ് വിത്തുകള് പാകേണ്ടത്. തടങ്ങള്‍ക്ക് 1.2 മീറ്റര്‍ വീതിയും മൂന്ന് മീറ്റര്‍ നീളവും 25 സെന്റീ മീറ്റര്‍ ഉയരവും ആകാവുന്നതാണ്. തടങ്ങള്‍ തമ്മില്‍ ഇടയകലം 40 സെന്റീമീറ്റര്‍ ആയിരിക്കണം. രണ്ടടി വ്യത്യാസത്തിലാണ് മഞ്ഞള്‍ നടേണ്ടത്്. കുഴിയില്‍ ചാരവും ചാണകപൊടിയും ചേര്‍ന്ന മിശ്രിതം ഒരുപിടി ഇട്ടുകൊടുത്തതിനുശേഷം മണ്‍വെട്ടികൊണ്ടോ കൈകൊണ്ടോ മണ്ണുംമായി നന്നായി കുഴയ്ക്കുക. കിളിച്ചു വരുന്ന ഭാഗം മുകളില്‍ വരുന്നപോലെവേണം മഞ്ഞള്‍ നടേണ്ടത്. മഞ്ഞള്‍ നട്ടതിന് ശേഷം അതിന്റെ മുകളില്‍ കരിയിലയിട്ട് മൂടുക. ഒരുമാസം കൊണ്ട് മഞ്ഞള്‍ കിളിച്ചുവരും. മഞ്ഞളിന് എപ്പോഴും വെള്ളം ഒഴിച്ച് കൊടുക്കേണ്ടതില്ല. ഇടക്ക് ചാണകം വെള്ളം തളിച്ചുകൊടുത്താല്‍ നല്ലവിളവ് കിട്ടും. കുംഭമാസത്തിലാണ് മഞ്ഞള്‍ നടുന്നത്. നട്ട് ഏഴെട്ടു മാസമാകുമ്പോള്‍ ചെടി പിഴുത് മഞ്ഞള്‍ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞള്‍ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞള്‍ തയ്യാറാക്കുന്നത്.
ഇന്ത്യയില്‍ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഞ്ഞള്‍ കൃഷിയുള്ളത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങള്‍ക്ക് നിറം നല്‍കാനും സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു. ആയുര്‍വേദത്തില്‍ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച് ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിണ്‍ എന്ന പദാര്‍ഥത്തിന് കാന്‍സറിനെ പ്രതിരോധിക്കാണ്‍ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.