മനുഷ്യജാതി

ക്രിസ്ത്യൻ മുസ്‌ലിം

ഹിന്ദു എന്നൊരു വേർതിരിവില്ലാതെ

ചോരചുവപ്പാണ് സിരകളിൽ

ചോരചുവപ്പാണ്കറുപ്പ് വെളുപ്പ്

വേർതിരിവില്ല മാനവഹൃദയത്തിൽ

കർമ്മമതൊന്നാണ് സൃഷ്ടി

ലക്ഷ്യമതൊന്നാണ്കൈകൾകോർത്തു

തോളുകൾചേർന്നു ഭാവിപടുത്തീടാം

നവയുഗലോകം തീർത്തീടാംജാതി മതത്തിൻ

വേരുകളെല്ലാം വെട്ടിമുറിച്ചീടാം

മാനവജാതി പടർത്തീടാം…

നല്ലൊരു ജനതയെ വാർത്തീടാം…

സ്നേഹപ്പാൽക്കടൽ തീർത്തീടാം.

– ജി.കണ്ണനുണ്ണി

Leave a Reply

Your email address will not be published. Required fields are marked *