മാറേണ്ടത് മലയാള സിനിമ മേഖല
വിജയ് ബാബുവിന് പിന്തുണ പ്രഖ്യാപിച്ച് സജിമോന്‍ പാറയില്‍
നിര്‍മ്മാതാവ് വിജയ്ബാബുവിന് പിന്തുണപ്രഖ്യാപിച്ച് സിനിമാപ്രവര്‍ത്തകന്‍ സജിമോന്‍ പാറയില്‍ രംഗത്തെത്തി. സൂഫിയും സുജാതയും എന്ന സിനിമയുടെ ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സജിമോന്‍ പാറയില്‍ വിജയ് ബാബുവിന് പിന്തുണ പ്രഖ്യാപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. സിനിമയുടെ ഓണ്‍ലൈന്‍ റിലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിയേറ്റര്‍ ഉടമകളും ചലച്ചിത്ര സംഘടനകളും വിജയബാബുവിനെതിരെ രംഗത്ത് വന്നിരുന്നു.
ഫെയ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മാറണം മലയാള സിനിമ മേഖലയും …
ശ്രീ ലിബർട്ടി ബഷീറിന്റെ, ജയസൂര്യയെയും ഒപ്പം വിജയ് ബാബുവിനെയും അല്ലെങ്കിൽ അവരുടെ സിനിമകൾ ഇനി തിയേറ്റർ കാണില്ല ……എന്ന വാർത്തയാണ് ഈ കുറിപ്പിന്റെ ആധാരം ..
സിനിമ എന്റെ മുഖ്യ തൊഴിൽ മേഖല അല്ല . പക്ഷെ അത് ഒരുപാട് പേരുടെ ജീവനോപാധി ആണ് എന്ന് അറിയാം .. മിക്കവാറും എല്ലാ മലയാളികളുടെയും ഉള്ളിൽ ഉള്ള സിനിമയോടുള്ള ഇഷ്ടവും ഒപ്പം അതിലെ ബിസിനസും ചേർത്തു വച്ചാണ് മിക്ക നിർമാതാക്കളും സിനിമ രംഗത്തുള്ളത് .
ഇതുമായി ബന്ധപെട്ടു നിൽക്കുന്ന ഏല്ലാവരും ലാഭ കണക്കുകൾ പറയുമ്പോൾ നഷ്ട കണക്ക് അത് നിർമാതാവിന്റെ പേരിൽ മാത്രം ആണ് എഴുതപ്പെടുന്നതും.
ഞാനും നിർമിച്ചു ഒരു സിനിമ ..തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി ..എന്ന പേരിൽ ….അത്യാവശ്യം വേണ്ട എല്ലാ വിപണ രീതിയും ഉപയോഗിച്ച് തീയറ്ററുകൾ നോക്കിയപ്പോൾ ആണ്..🙏🙏🙏🙏 തീയറ്ററുകൾ കിട്ടാൻ സിനിമ നിർമ്മിച്ചാൽ മാത്രം പോരാ പിന്നെയും പല കടമ്പകൾ കടക്കണം എന്ന് മനസിലായത് …അതെല്ലാം കഴിഞ്ഞു സിനിമ ഇറങ്ങി ഏകദേശം 10 മാസം ….1 രൂപ, 1 ലക്ഷം അല്ല എങ്കിൽ 1 കോടി അത് കിട്ടണമെങ്കിൽ ഇനിയും കാത്തിരിക്കണം തീയേറ്ററുകാരുടെ പക്കൽ നിന്നും അതും അവരുടെ സമയത്തിന് അനുസരിച്ചു….!!!!!
അതോ ഏതോ കാലത്തു ഉണ്ടക്കിവച്ച കുറെ പ്രമാണങ്ങളും….. ഈ പ്രമാണങ്ങൾ പോസ്റ്റിൽ തന്നെ അയക്കണം …… അത് കഴിഞ്ഞു പിന്നെ കാത്തിരിക്കണം വേഴാമ്പലിനെ പോലെ പണം കിട്ടാൻ…..!!!!!!
ഒരു പക്ഷെ ഇതൊക്കെ തന്നെ ആവും ആന്റണി പെരുമ്പാവൂർ , വിജയ ബാബു ഉൾപ്പെടെ ഉള്ള എല്ലാ നിർമാതാക്കളുടെ അവസ്ഥയും ….ഈ അടുത്ത കാലത്തു ദുൽഖർ സൽമാന്റെ , ജോജി ജോർജ് ഇവരുടെ സിനിമയെ കുറിച്ച് വന്ന……തീയറ്ററിൽ നിന്ന് ഇനിയും കിട്ടാനുണ്ട് പണം എന്ന വാർത്തയും ചേർത്ത് വയ്ക്കാം ഇതിനൊപ്പം.
ഈ കോറോണകാലം എല്ലാ നിർമിത വ്യവസ്ഥകളും മാറ്റിക്കുറിക്കാൻ ആണ് മനുഷ്യനെ പ്രേരിപ്പിക്കുന്നത് .. മാറണം സിനിമയുടെ നിർമാണ വിപണ റിലീസിംഗ് ഉൾപ്പെടെ എല്ലാം …
പ്രിയ സുഹൃത്തേ വിജയ ബാബു നഷ്ടം താങ്കൾക്ക് മാത്രമാണ് .. മുടക്കിയ പണം തിരിച്ചു കിട്ടാൻ ഉപയോഗിക്കാൻ പറ്റുന്ന എല്ലാ വിപണന മേഖലകളും താങ്കൾ നടത്തി എടുക്കുക …മലയാള സിനിമയിലെ ഒട്ടു മിക്ക നിർമാതാക്കളും ഇതു തന്നെ ആവും ആഗ്രഹിക്കുന്നതും…..
മാറുകയാണ് ലോകം …. മാറണം നമ്മളും ….ഇനിയുള്ള നാളുകളിൽ നമ്മൾ ഉറപ്പു വരുത്തുകയും വേണം ……ഈ കൊറോണ കാലം കഴിഞ്ഞും നമ്മൾ ഉണ്ട് എന്ന് …….
സജിമോൻ പാറയിൽ
സ്പാറയിൽ creations …….