മുഖകാന്തിക്ക് കറ്റാർവാഴ ജെൽ……
വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് കറ്റാർവാഴ.
വിപണിയില്‍ ഇന്ന് ലഭ്യമായ മിക്ക ക്ലെൻസറുകളിലേയും മോയിസ്ചറൈസറുകളിലെയും മറ്റ് ലേപനങ്ങളിലെയും പ്രധാനഘടകമാണിത്. കറ്റാർവാഴ ഉപയോഗിച്ച് നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ചില സൌന്ദര്യ ടിപ്പുകൾ നമ്മുക്ക് പരിചയപ്പെടാ൦.
കറ്റാർ വാഴ നീര്, തുളസിയില നീര് , പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുക്കുക. മൂന്നും യോജിപ്പിച്ച ശേഷം 15 മിനിറ്റ് നേരത്തേക്ക് മുഖത്തു ലേപനം ചെയ്യുക. പാട നീക്കിയ പാല്‍ തടവി, അഞ്ചു മിനിറ്റിനു ശേഷം വെള്ളത്തില്‍ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ വീതം ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ പാടെ ഇല്ലാതാക്കും.
പാലും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് മുഖത്ത് തേയ്ക്കുക. ഇത് മുഖത്തെ പാടുകള്‍ അകറ്റി മുഖത്തിന് ഈര്‍പ്പവും തിളക്കവും നല്‍കാന്‍ സഹായിക്കു൦
ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറുമായി കലര്‍ത്തി മുഖത്ത് തേയ്ക്കുക. അല്‍പ്പ സമയം കഴിഞ്ഞ് കഴുകി കളയുക. ഇപ്രകാരം കുറഞ്ഞത് ഒന്ന് – രണ്ട് ആഴ്ചയെങ്കിലും അടുപ്പിച്ച് ചെയ്താല്‍ മുഖത്തെ പാടുകള്‍ അകറ്റാം.
കറ്റാര്‍ വാഴ ജെല്ലും, തേങ്ങാവെള്ളവും യോജിപ്പിച്ച് മുഖത്ത് തേയ്ക്കുക. ഇത് മുഖത്തെ പാടുകളെ ഇല്ലാതാക്കാന്‍ ഏറെ ഫലപ്രദമാണ്. മുഖചര്‍മ്മത്തിന് നിറം നല്‍കാനും ഈ മാര്‍ഗ്ഗം അടുപ്പിച്ച് കുറച്ച് നാള്‍ ഉപയോഗിക്കാം
ഓട്‌സ്, കറ്റാര്‍ വാഴ ജെല്‍ എന്നിവ കലര്‍ത്തി മുഖത്ത് തേയ്ക്കുക. ഈ ഫേസ് പാക്കിട്ട് അല്‍പ്പ സമയം സ്‌ക്രബ് ചെയ്യുക. ഇത് മുഖത്തെ പാടുകള്‍ ഇല്ലതാക്കുക മാത്രമല്ല, മുഖത്തെ മൃതകോശങ്ങള്‍ നീക്കി തിളക്കം നല്‍കുന്നു.
തയ്യാറാക്കിയത് ജ്യോതി ബാബു