മുട്ടു വേദന; കാരണവും പരിഹാരവും ആയുര്‍വേദത്തില്‍

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. അനുപ്രിയ

നമ്മുടെ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ഭാരം താങ്ങുന്ന സന്ധികള്‍ ആണ് കാല്‍മുട്ടുകള്‍. 70 ശതമാനം ആളുകളിലും കണ്ടുവരുന്ന ഒരു രോഗമാണിത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇവ അധികമായ് കാണുന്നത്. എല്ലാ പ്രായക്കാരിലും ഇത് ബാധിക്കാം.
മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ചിരട്ടയ്ക്കു വരുന്ന തേയ്മാനം, സിനോവിയല്‍ ഫ്‌ളൂയിഡില്‍ വന്ന കുറവ്, ടെന്‍റത്തിനു പരുക്ക് പറ്റുക, സന്ധികളില്‍ നീര്‍ക്കെട്ട് വരുക, അസ്ഥി ദ്രവിക്കുക.ഗൗട്ട് രോഗം അണുബാധവരുക,

വാതസംബന്ധമായ മുട്ട് വേദന ആണെങ്കില്‍ മുട്ടിന് ചുവപ്പുനിറം, മുട്ടിനു പിടുത്തം, നീര്‍ക്കെട്ട്, മുട്ടില്‍നിന്ന് പൊട്ടുന്ന ശബ്ദം വരുക, മുട്ട് നിവര്‍ത്താന്‍ പ്രയാസം മുതലായവ കണ്ടുവരുന്നു.

പരിഹാര മാര്‍ഗ്ഗങ്ങള്‍


വാതം കുറക്കുവാന്‍ ഉള്ള ഔഷധങ്ങള്‍ മഹാരാസ്‌നാദി കഷായം, രാസ്‌നേരണ്ഡാദി കഷായം, യോഗരാജ ഗുല്‍ഗുലു ഗുളിക മുതലായവ സേവിക്കുക. തൈലങ്ങള്‍ തുണിയില്‍ മുക്കി ചുറ്റിക്കെട്ടി ഇടുക. മുതലായവ നല്ല പ്രയോജനം ചെയ്യും. മുറിവെണ്ണ, മഹാമാഷ തൈലം, ബാലാശ്വഗന്ധാദി തൈലം മുതലായവ പുരട്ടുന്നതിനും മുട്ടുവേദന ഒരുപരിധിവരെ കുറയ്ക്കാന്‍ സാധിക്കും. മരുന്നുകള്‍ ചൂര്‍ണ്ണരൂപത്തില്‍ ആക്കി അരിക്കാടിയിലോ കരിക്കിന്‍ തൊണ്ടിന്‍ നീരിലോ കുറുക്കി കുഴമ്പാക്കി മുട്ടില്‍ തേപ്പിടുന്നതും വളരെ പ്രയോജനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *