മുരളിയുടെ ജീവചരിത്രം 800 ല്‍ നിന്ന് വിജയ് സേതുപതി പിന്‍മാറുന്നതായി സൂചന
ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യമുരളിധരന്‍റെ ജീവചരിത്ര സിനിമ 800 ല്‍ നിന്ന് വിജയ് സേതുപതി പിന്‍മാറിയായതായി റിപ്പോര്‍ട്ട്. മുത്തയ്യ മുരളിധരന്‍ ആവശ്യപ്പെട്ടിട്ടാണ് താരം സിനിമയില്‍ നിന്ന് പിന്‍മാറിയത്. 800 ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രഖ്യാപിച്ചതിനു പിന്നാലെ വിജയ് സേതുപതിക്കെതിരെയുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. മുരളിധരന്‍ ഇക്കാര്യങ്ങള്‍ കാണിച്ച് ട്വിറ്ററില്‍ വാര്‍ത്ത കുറിപ്പ് പുറത്തുവിട്ടുണ്ട്. ഇത് വിജയ് സേതുതി തന്‍റെ ട്വിറ്റര്‍ അക്കൌണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.എന്നാല്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഔദ്യോഗികമായി ഇത് സംഭവിച്ച് വിവരം ഒന്നു ഇതുവരെ പുറത്തുവന്നിട്ടില്ല.
തമിഴരെ രണ്ടാം പൗരന്മാരായാണ് ശ്രീലങ്കൻ ജനത കണക്കാക്കുന്നത്. അങ്ങനെയുള്ള രാജ്യത്ത് ക്രിക്കറ്ററുടെ വേഷത്തിൽ തമിഴ് നടൻ വിജയ് സേതുപതി അഭിനയിക്കുന്നു എന്ന കാരണത്താലാണ് തമിഴ്നാട്ടിൽ പ്രതിഷേധം കനത്തത്. തമിഴ് വംശജനാണെങ്കിലും ശ്രീലങ്കയിൽ തമിഴ് വംശഹത്യക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ അനുയായിയാണ് മുരളീധരൻ.