‘ഈ വിപത്തുമാറ്റണം’..’കൊറോണ ബോധവൽക്കരണ നൃത്തശില്പം

തിരുവനന്തപുരം മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് വിദ്യാർത്ഥികളും അദ്ധ്യാപകരും അനധ്യാപകരും ചേർന്നൊരുക്കിയ ‘ഈ വിപത്തുമാറ്റണം..’ കൊറോണ ബോധവൽക്കരണ നൃത്തശില്പം തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗങ്ങളിലെ പ്രശസ്തർ നവമാധ്യമങ്ങളിലൂടെ പ്രകാശനം ചെയ്തു.

സിനിമ -ടെലിവിഷൻ താരങ്ങളായ പ്രേംകുമാർ , നന്ദു , യദുകൃഷ്ണൻ , ബാലാജി ശർമ , സാജൻ സൂര്യ , അനീഷ് രവി ,രാഹുൽ മോഹൻ, രഞ്ജിത്ത് മുൻഷി , മധു മേനോൻ , ഇന്ദുലേഖ എന്നിവരും അണിനിരക്കുന്ന നൃത്തശില്പം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പങ്കെടുത്തവരെല്ലാം അവരവരുടെ വീടുകളിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഓൺലൈൻ പഠനത്തിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നൃത്ത പരിശീലനം നടത്തിയത്. നൃത്തശില്പത്തിന്റെ ആശയം ക്രൈസ്റ്റ് നഗർ കോളേജ് മാനേജർ ഫ്ര. Dr. ടിറ്റോ വർഗീസ് CMI യും ആവിഷ്കാരം ക്രൈസ്റ്റ് നഗർ കോളേജ് മാധ്യമ വിഭാഗം അദ്ധ്യാപിക താര രവിശങ്കറും നിർവഹിച്ചിരിക്കുന്നു..

ഡോക്ടർ ദിനേശ് കൈപ്പിള്ളി ഗാനരചനയും ഒ കെ രവിശങ്കർ സംഗീതവും നിർവഹിച്ച ഗാനം സ്വാതിതിരുനാൾ സംഗീത കോളേജ് 1999 ബാച്ചിലെ രാജൻ പെരിങ്ങനാട് , ഒ കെ രവിശങ്കർ , സഹൃദയലാൽ , പുനലൂർ ജി ഹരികുമാർ , വരുൺ നാരായണൻ , പുല്ലാട് മനോജ് , മനോജ് കട്ടപ്പന , ബിജു ആലപ്പി , മനു രംഗനാഥ് , സുരേഷ് വാസുദേവ്, അനിൽ കൈപ്പട്ടൂർ , മൃദംഗത്തിൽ പ്രമോദ് രാമചന്ദ്രൻ എന്നിവർ അവരവരുടെ വീടുകളിൽ നിന്ന്‌ പാടിയിരിക്കുന്നു.. ഓഡിയോ മിക്സിങ്- സുനീഷ് ബെൻസൺ. ദൃശ്യമിശ്രണം- അമൽജിത്ത്, വാർത്ത പ്രചരണം-എ എസ് ദിനേശ്.
.

Leave a Reply

Your email address will not be published. Required fields are marked *