മുല്ലപ്പെരിയാര്‍ 136 അടിയില്‍; രണ്ടാം ജാഗ്രതാമുന്നറിയിപ്പ്


മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. 136 അടിയിലെത്തിയാൽ സ്പിൽവെ വഴി വെള്ളം ഒഴുക്കി വിടുവാനായി സംസ്ഥാനസര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാൽ തമിഴ്‌നാട് സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഡാം തുറക്കുന്നതിനായുള്ള നീക്കം ഉണ്ടായില്ല.

ഇതേ തുടര്‍ന്നാണ് രണ്ടാമത്തെ ജാഗ്രത നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയത്.ഇന്നലെ രാത്രിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയിൽ എത്തുന്നത്. ജലനിരപ്പ് 136 അടിയലെത്തുമ്പോള്‍ ഡാം തുറന്ന് വിടണമെന്നാണ് കേരളം തമിഴ് നാടിനോട് ആവശ്യപ്പെട്ടത്. തമിഴ് നാട് സര്‍ക്കാരിന്‍റെ ഭാഗത്തിന്ന് ജാഗ്രത നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് ആളുകളെ മാറ്റി പാര്‍പ്പിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.


അണക്കെട്ട് തുറന്നാൽ വണ്ടിപ്പെരിയാർ, മഞ്ജുമല പ്രദേശങ്ങളിൽ നിന്നായി 1700 ഓളം ആൾക്കാരെ മാറ്റി പാർപ്പിക്കേണ്ടി വരും. സമയത്ത് മാത്രമേ ഷട്ടർ തുറക്കുകയുള്ളുവെന്നും തുറക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകുമെന്നും കളക്ടർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *