യാത്രപോകാം കടലുകാണിപാറയിലേക്ക്
സഹ്യാദ്രിക്കും അറബികടലിനും അഭിമുഖമായി സ്ഥിതിചെയ്യുന്ന ആനയുടെ ആകൃതിയിലുള്ള ആറ് വലിയപാറകളാണ് കടലുകാണിപാറ. പാറയില്‍ നിന്ന് അമ്പതടിമാറി സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രം സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നു. പുരാതനകാലത്ത് സന്ന്യാസിവര്യന്മാര്‍ ഇവിടെ തപസ്സ് അനുഷ്ടിച്ചിട്ടുണ്ടെന്നാണ് പഴമക്കാരുടെ പറച്ചില്‍. കടലുകാണിപ്പാറ സന്ദര്‍ശിക്കാന്‍ നിരവധിസഞ്ചാരികളാണ് ദിനംപ്രതി എത്തിച്ചേരുന്നത്. കടലുകാണിപ്പാറയുടെ ടൂറിസം പരമാവധി പ്രയോജനപ്പെടുത്താനുളള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനപാതയില്‍ കാരേറ്റ് നിന്നും അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് പുളിമാത്ത് പഞ്ചായത്തിലെ ഭൂപ്രദേശമായ താളിക്കുഴിയില്‍ സ്ഥിതിചെയ്യുന്ന കടലുകാണിപ്പാറയില്‍ എത്തിച്ചേരാം.