നീലയില്‍ ആറാടി കള്ളിപ്പാറ
സവിന്‍ സജീവ്
ഇടുക്കിയുടെ മലനിരകളിൽ വീണ്ടുമൊരു കുറിഞ്ഞി വസന്തം കൂടി വന്നെത്തിയിരിക്കുന്നു. ഇത്തവണ ശാന്തൻപാറയ്ക്ക് അടുത്തുള്ള കള്ളിപ്പാറയിലാണ് പൂത്തിരിക്കുന്നത്.
കള്ളിപ്പാറ എന്ന ബോർഡ് ഇടതു വശത്തായി കാണാൻ സാധിക്കും, അതു കഴിഞ്ഞു ഇടത്തോട്ടുള്ള കോൺക്രീറ്റ് വഴി കയറുക. കുറച്ചു കഴിഞ്ഞു വഴി രണ്ടായി പിരിയുന്നിടത്തു നിന്നും വലത്തോട്ടുള്ള കുത്തനെയുള്ള മൺമ്പാതയിലൂടെ ഒരു രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ കുന്നിൻ ചരുവിലെത്താം.

അത്യാവശ്യം വെള്ളവും സ്നാക്ക്സ് ആയി പോകുന്നതാണ് നല്ലത്. നല്ലൊരു ട്രെക്കിങ് ആയിരിക്കും. തുടക്കക്കാർക്ക് ഈ ട്രെക്കിങ്ങ് കുറച്ച് ദുഷ്‌കരം തന്നെയാണ്. പക്ഷേ മുകളിലെത്തിയാൽ ഇടതു വശത്തു തമിഴ്നാടിന്റെ മനോഹരമായ കാർഷിക ഗ്രാമങ്ങൾ ഒറ്റ ഫ്രൈമിൽ കിട്ടും. കൂടെ കോതപ്പുല്ലിനൊപ്പം ആടിക്കളിക്കുന്ന കുറിഞ്ഞിപൂക്കളും. ഇതു കാഴ്‌ച്ചയുടെ വിരുന്നു തന്നെയാണ്.

ശാന്തന്‍പാറയില്‍ നിന്നും മൂന്നാര്‍ തേക്കടി സംസ്ഥാനപാതയിലൂടെ ആറ് കിലോമീറ്റര് സഞ്ചരിച്ചാല്‍ കളളിപ്പാറയിലെത്താം. അവിടെ നിന്നും ഒന്നര കിലോമീറ്റര്‍ മലകയറിയാല്‍ നീലവസന്തം അടുത്ത് നിന്ന് ആസ്വദിക്കാം.

ഇടുക്കിയിലേക്ക് സഞ്ചാരികള്‍ അധികം എത്തുന്നത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലകുറിഞ്ഞി കാണാനാണ്. ഒപ്പം കാറ്റാടിപ്പാറയും ചതുരംഗപ്പാറയും കണ്ടാസ്വദിക്കാം. ഓഫ് റോഡ് സവാരിയും ഒരുക്കിയിട്ടുണ്ട്.