റൂട്ട് മാപ്പറിയാന്‍ ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ മതി

ന്യൂയോര്‍ക്ക്: മെയ് 31 മുതൽ നിങ്ങൾ എവിടെയൊക്കെ പോയി, എത്ര സമയം ചെലവഴിച്ചു, കാറിലാണോ ബൈക്കിലാണോ നടന്നാണോ പോയത്, എത്ര സമയം വാഹനമോടിച്ചു, എത്ര സമയം നടന്നു, എല്ലാം ഗൂഗിൾ മാപ്പ് പറഞ്ഞു തരും.

ഇത് മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷം പോയ രാജ്യങ്ങൾ, സിറ്റികൾ, ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, വിനോ സഞ്ചാര മേഖലകൾ, ഷോപ്പിംഗ് സെന്‍ററുകള്‍ അങ്ങനെ എല്ലാം ഗൂഗിൾ മാപ്പിലുണ്ട്. ഇവിടെയൊക്കെ ചെലവഴിച്ച സമയവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
യാത്രാവേളയില്‍ സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ കൃത്യമായി മുന്‍കൂട്ടി അറിയിക്കുന്നതിനുളള സംവിധാനവും ഗൂഗിള്‍ മാപ്പില്‍ ഒരുക്കിയിട്ടുണ്ട്. ട്രാന്‍സിറ്റ് അലര്‍ട്ട്, ഡ്രൈവിങ് അലര്‍ട്ട് എന്നി പേരുകളിലാണ് യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കുക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ട്രാന്‍സിറ്റ് അലര്‍ട്ട് നടപ്പാക്കിയതായി ഗൂഗിള്‍ അറിയിച്ചു.

ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ സേവനം ലഭ്യമാണ്. വിവിധ യാത്ര ഏജന്‍സികളുടെ സഹായത്തോടെയാണ് സേവനം ലഭ്യമാക്കുന്നത്. യാത്ര വേളകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുളള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ യഥാസമയം യാത്രക്കാരെ അറിയിക്കുന്നതാണ് ഫീച്ചര്‍. കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാത്രകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് അതത്് സര്‍ക്കാരുകള്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് യാത്രക്കാരെ ബോധവാന്മാരാക്കുന്നതാണ് ട്രാന്‍സിറ്റ് അലര്‍ട്ട്. പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ മുഖാവരണം ധരിക്കണം, ഉള്‍പ്പെടെയുളള മാര്‍ഗനിര്‍ദേശങ്ങള്‍ യാത്രയ്ക്ക്് മുന്‍പ് തന്നെ യാത്രക്കാരെ അറിയിക്കുന്നതാണ് ഫീച്ചര്‍.

ദേശീയ അതിര്‍ത്തികള്‍ കടക്കുമ്പോള്‍ മറ്റു രാജ്യങ്ങള്‍ കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ചിരിക്കുന്ന മുന്‍കരുതലുകള്‍ അറിയേണ്ടതുണ്ട്. ഇതിന് സഹായിക്കുന്നതാണ് ഡ്രൈവിങ് അലര്‍ട്ട്. യാത്രാവേളയില്‍ എവിടെയെല്ലാം നിയന്ത്രണങ്ങള്‍ ഉണ്ട്, കോവിഡ് ചെക്ക് പോയിന്റുകള്‍ എവിടെയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്, ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടോ, തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ കൃത്യമായി അറിയിക്കുന്നതാണ് ഈ ഫീച്ചര്‍. കാനഡ, മെക്‌സിക്കോ, അമേരിക്ക എന്നി രാജ്യങ്ങളില്‍ ഇത് നിലവില്‍ വന്നു. മറ്റു രാജ്യങ്ങളില്‍ ഇത് ഉടന്‍ തന്നെ പുതിയ സംവിധാനം നിലവില്‍ വരും.
മെഡിക്കല്‍ സേവനം തേടി പോകുന്നുവര്‍ക്കും ഗൂഗിള്‍ സഹായം ലഭ്യമാക്കുന്നുണ്ട്. ആശുപത്രികളിലെ സൗകര്യങ്ങള്‍, ആശുപത്രിയില്‍ മെഡിക്കല്‍ സേവനം തേടി പോകാന്‍ അനുവാദം ഉണ്ടോ തുടങ്ങി വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി അറിയിക്കുന്ന അലര്‍ട്ട് സംവിധാനവും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!