ലക്ഷമി ബോംബിന്‍റെ ‘ബോംബ്’ നീക്കുന്നു
അക്ഷയ്കുമാര്‍ ചിത്രം ‘ലക്ഷ്മി ബോംബി’ന്റെ പേര് മാറുന്നു. ചിത്രത്തിന്റെ പേര് ലക്ഷ്മി ദേവിയെ അപമാനിക്കുന്നതാണെന്നാരോപിച്ച് ശ്രീ രജ്പുത് കര്‍ണിസേന അയച്ച വക്കീല്‍ നോട്ടീസയച്ചതിന്റെ തുടര്‍ന്നാണ് ‘ലക്ഷ്മി ബോംബി’ല്‍ നിന്ന് ‘ബോംബ്’ മാറ്റാന്‍ തീരുമാനിച്ചത്. ചലചിത്രനിരീക്ഷകന്‍ തരണ്‍ ആദര്‍ശ് ട്വിറ്ററിലുടെയാണ് പേരുമാറ്റത്തിന്റെ വാര്‍ത്ത പുറത്തുവിട്ടത്.
അക്ഷയ് കുമാര്‍, കിയാര അധ്വാനി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നുന്ന ചിത്രം അടുത്തമാസം പുറത്തുവരാനിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം. തമിഴ് നടനും സംവിധായകനുമായ രാഘവ ലോറന്‍സാണ് ചിത്രം സംവിധാനം ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലുടെ നവംബര്‍ ഒമ്പതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അഭിഭാഷകനായ രാഘവേന്ദ്ര മെഹ്‌റോത്ര അയച്ച നോട്ടീസില്‍ ചിത്രം ഹിന്ദു ദൈവത്തിന്റെ പേരിനെ അപമാനിക്കുന്നുവെന്നും അതുവഴി ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നും ആരോപിക്കുന്നു.
തമിഴ് ഹൊറര്‍ കോമഡി ചിത്രം ‘കാഞ്ചന’യുടെ റീമേക്കാണ് ചിത്രം.