ലഹരി വിരുദ്ധ ദിനത്തിൽ ഇറങ്ങിയ ചക്രവർത്തി…
ലോക രാജ്യങ്ങൾ ഒന്നൊന്നായി കീഴടക്കി ചക്രവർത്തിയെ പോലെ അട്ടഹസിച്ചു മുന്നേറുമ്പോഴാണ് കോവിഡ് മഹാരാജാവ് ആ കാഴ്ച കണ്ട് ഞെട്ടിയത്.
എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ തന്നെ പേടിച്ചു വീട്ടിൽ ഇരിക്കുമ്പോൾ ഇവിടെ മാത്രം ഒരാൾകൂട്ടം…? പോരാത്തതിന് എല്ലാവരുടെ മുഖത്തും സന്തോഷം അലതല്ലുന്നു… ങേ..ഇനി ഇവന്മാർ തന്നെ കുടുക്കാൻ ഉള്ള മരുന്നു വല്ലതും കണ്ടു പിടിച്ചോ… എന്റെ കൊറോണ ദൈവങ്ങളെ..? കോവിഡ് മഹാരാജാവിന് ഒരു ഉൾഭയം .ഇവന്മാർ എനിക്ക് വിഹരിക്കാൻ ഒന്നൊന്നര വർഷം തന്നതായിരുന്നല്ലോ.
നീണ്ട നിരയുടെ മുന്നിലേക്ക് പലവിധ ചിന്തയോടെ കോവിഡ് മഹാരാജാവെത്തി ബോർഡ് വായിച്ചു…
"ബാർ".
എന്റെ ക്രൂരമായ ആക്രമണത്തിനിടയിലും, ജോലിപോയിട്ടും, പൈസ ഇല്ലാതെ മാസങ്ങളോളം വീട്ടിൽ ഇരുന്നിട്ടും, 30 ശതമാനത്തിലധികം പൈസ കൂട്ടിയിട്ടും ഇവന്മാർ തോറ്റില്ലല്ലോ… കോവിഡ് മഹാരാജാവിന്റെ കണ്ണു നിറഞ്ഞു…
മക്കളെ..കുടിച്ചു കുടിച്ചു..കുടിയേറ്റ..ക്കാർ എന്ന് പറയിപ്പിക്കരുത്. ഒരു കാര്യം കൂടി ഇതു മേടിച്ചു ഒരേ ഗ്ലാസ്സിൽ കൂട്ടമായി മദ്യപിച്ചാൽ മാത്രമേ എനിക്ക് നിങ്ങളെ ജയിക്കാൻ പറ്റു… കോവിഡിന് തോൽക്കാനാവില്ല മക്കളെ..തോൽക്കാനാവില്ല..
ജി.കണ്ണനുണ്ണി
(ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം….നമുക്ക് ലഹരിയിൽ നിന്ന് മുക്തി നേടാം…)
.