വിരമിക്കല്‍ പ്രസംഗത്തിനിടെ വികാരധീനനായി സുവാരസ്
സുവാരസ് ബാഴ്സലോണ വിട്ടു. വര്‍ഷം ബാഴ്സയ്ക്ക് വേണ്ടി കളിച്ചതിന് ശേഷമാണ് ഉറുഗ്വേ ഫോർവേഡ് താരം ലൂയീസ് സുവാരസ് ക്ലബ്ബ് വിടുന്നത്. കഴിഞ്ഞ ദിവസം അവസാനമായി പരിശീലനത്തിനെത്തിയപ്പോഴും ഇന്ന് നടന്ന വിടവാങ്ങൽ പ്രസംഗത്തിലും താരം വിതുമ്പുന്നത് കാണാമായിരുന്നു.
“ഇവിടെ എന്‍റെ യാത്രയയപ്പ് ചടങ്ങ് നടക്കുകയാണെന്ന സത്യം ഉൾകൊള്ളാൻ കഴിയുന്നില്ല. സുഹൃത്തുക്കൾക്കെതിരെ കളിക്കുന്ന കാര്യം എനിക്ക് സങ്കല്പിക്കാനാകുന്നില്ല. എന്‍റെ ഹൃദയത്തിൽ ബാഴ്സക്ക് പ്രത്യേക സ്ഥാനം ഉണ്ടാവും. വിടവാങ്ങല്‍ പ്രസംഗത്തില്‍ സുവാരസ് പറഞ്ഞു.
ബാഴ്സലോനയ്ക്കായി 283 മത്സരത്തിൽ കളിച്ച സുവാരസ് 198 ഗോളുകളും നേടിയിട്ടുണ്ട്. ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ മൂന്നാമത്തെ താരമാണ് അദ്ദേഹം. ഉറുഗ്വേ ദേശീയ ടീമിനു വേണ്ടി 113 മത്സരങ്ങളിലും കളത്തിലിറങ്ങി.